സ്വപ്നം
കാണും തോറും നീ യാഥാര്ത്യത്തിന്റെ,മൂടുപടമണിയാന്‍ തുടങ്ങുകയാണോ?പ്രിയ സ്വപ്നമേ…എന്റെ നാളെയുടെ മുകുളങ്ങള്‍,നിന്റെ ഹൃദയത്തിലാണ് വിരിഞ്ഞതെന്ന്നീ പാടിയപ്പോള്‍;ആദ്യമായ് നിന്റെ ഹൃദയത്തെ പുല്കാന് ഞാന്‍ കൊതിച്ചു.എന്റെ ഇന്നിന്റെ കണ്ണീര്,നിന്റെ നയനങ്ങളാണ് ഉതിര്ക്കുന്നതെന്നറിഞ്ഞപ്പോള്ആദ്യമായ് അതിലലിയാന്ഞാന് കൊതിച്ചു.എന്റെ ഇന്നലെയുടെ മഴവില്ലുകള്‍,ആ അശ്രുകണങ്ങളുടെ പ്രതിഫലനമായിരുന്നു എന്നറിയുമ്പോള്‍,അതിനെ മണ്ണിലുപേക്ഷിക്കാനും എനിക്ക് വയ്യ.സ്വപ്നമേ….നീ…