മകരം ഇരുപത്തിയഞ്ച്
രചന : സുദേവ് ബാണത്തൂർ✍ നിറപാതിര നേർത്തു, മഞ്ഞു വീണുകുരലാർത്തു വിയർത്തു കാളി വീണുഉടലേറ്റിയകത്തു കൊണ്ടുവന്നുകവിളത്തു കുരിപ്പുപൊന്തി വന്നു.നടവാതിലു തള്ളി നീക്കിയപ്പോ –ളവിടേയ്ക്കു വരുന്ന ദീർഘഗാത്രൻതലമൂടിയിരിന്നു ദീപനാള-ക്കരിമാറ്റി,യടുത്തിരിക്കയായി.ഇളവേറ്റവളേറിപീഠ,മദ്ധ്യേമുടി ചിക്കി,യുടുത്തുകെട്ടി വീണ്ടുംകുരലാർത്തു തിമർത്തു കൂരിരുട്ടായ്ഉടവാളുമെടുത്തു പോയിരിപ്പൂ.നടയിൽ പടിമേലിരിപ്പുകാളികലിയോടെപിതാവു തൻ്റെ മുന്നിൽഅവിടുന്നവളെ പിടിച്ചു വീണ്ടുംതിരികേ,രണഭൂവിലാക്കിടേണംഅവിടേയ്ക്കണയുന്നതാപ്പിതാവാണൊരു…
