ഓണം
രചന : ബിന്ദുകമലൻ ✍ പണ്ടത്തെയോണത്തിന്നോണനിലാവുംചിങ്ങപുലരിയുമൊത്തു ചേരും.പൂക്കളമിട്ടത്തമൊരുക്കുവാൻമുറ്റത്തെയുദ്യാനം പുഞ്ചിരിക്കും. കോടിയുടുക്കാൻ കൊതിച്ച കാലംസദ്യ വിളമ്പാൻ കാത്തിരിക്കും.ഓണക്കളികളുമോമനത്തിങ്കളുംഉത്സാഹമോടുണർന്നിരിക്കും. ഓണം വന്നാലുമുണ്ണി പിറന്നാലുംഇന്നത്തെ കാലത്തിനില്ല ചന്തം.കള്ളനും, കാലനും പീഡകരുംപെറ്റുപെരുകുന്ന നാടിതയ്യോ…! തല്ലലും, കൊല്ലലുമേറിയയ്യോമാനുഷരെല്ലാം വെവ്വേറെയായ്…പെയ്തൊഴിയാത്തൊരീവർഷംപ്രളയപ്പേടിയിൽ കേരളവും. ഇന്നത്തെയോണത്തിനെത്ര ചന്തം…?ആരവമില്ലാത്തൊരോണക്കാലം.ആർക്കോ വേണ്ടിയിട്ടെന്നപോലെആചാരം പോലതു മാറിയില്ലേ….
