തെരുവ്
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍️ കത്തുന്നപകലിലെഉരുകുന്നവെയിലിൽവെന്തകാൽപ്പുണ്ണുമായ്‌ചക്കിലെ കാളപോൽതെരുവുതീരങ്ങളിൽദുരിതജീവിതംകാച്ചിക്കുറുക്കുന്നു ചിലർതൊപ്പിയിട്ടവർ .,താടിവെച്ചവർ .,തൊടുകുറിയിട്ടവർ .,ചരടുകെട്ടിയോർ .,കെട്ടിപ്പിടിക്കുന്നുമുത്തംകൊടുക്കുന്നുകുശലം പറയുന്നുപൊട്ടിച്ചിരിക്കുന്നുതെരുവു കൂടെച്ചിരിക്കുന്നു .,ചങ്കിലെ നൊമ്പരം പൊട്ടിച്ചിതറുന്നു .,ഞാനും നീയുമെന്നില്ലാതെനമ്മളൊന്നെന്നതുതെരുവിന്റെ ഒറ്റവാക്കാകുന്നു…രാവിലൊരു കൂമന്റെകൂവലുയരുന്നു .,കുറുനരികൾകൂടുവിട്ടിറങ്ങുന്നു .,കുത്തിത്തിരിക്കുന്നു .,വെട്ടിപ്പിളർക്കുന്നു .,മതചിത്തരോഗികൾചതിയുടെ അരണികടയുന്നു .,പകയുടെ കനലുചിതറുന്നു .,മതവിഷം കത്തിപ്പടരുന്നു…
