വേഷപ്പകര്‍ച്ച
രചന : ബാബു ഡാനിയൽ.✍ കുണുങ്ങി കുണുങ്ങി കടക്കണ്ണെറിയുംനവോഢയെപ്പോലെന്നരികിലെത്തിചിണുങ്ങിചിണുങ്ങി വിറയാര്‍ന്നചുണ്ടാല്‍നനവാര്‍ന്ന ചുംബനമേകിയോളേ. നിനയാത്തനേരത്തരികത്തണഞ്ഞ്നയനാമൃതം നല്‍കി നടനമാടിനവനീതഗാത്രിയെന്‍ കാമിനിയെപ്പോല്‍നിറമാര്‍ന്നരോര്‍മ്മകള്‍ നല്‍കിയോളേ അത്രമോദത്താല്‍ കഴിഞ്ഞ ദിനങ്ങളെഎത്രവേഗേന നീ വിസ്മൃതിപൂകിവിസ്മയമാകുന്നുണ്ടിന്നെന്‍റെ മാനസംനാട്യം പഠിച്ചനിന്‍ വേഷപ്പകര്‍ച്ചയാല്‍ കാര്‍മുകിലാമശ്വത്തേര്‍തെളിച്ചെത്തി നീപ്രചണ്ഡതാളവും ഹുങ്കാരമോടെയുംനഗ്നികാരൂപേ മുടിയഴിച്ചാടിനീഅഗ്നിയാല്‍ തീര്‍ത്തൊരാ ചാട്ടവാര്‍വീശി അടര്‍ക്കളം തീര്‍ത്തു…
