സ്മൃതിവർണ്ണങ്ങൾ
രചന : ശ്രീകുമാർ എം പി ✍ ഓടിവന്നോടിവന്നാരിതെന്നോർമ്മതൻപൂമരക്കൊമ്പിൽ പിടിച്ചുലച്ചീടുന്നു !പുതുമഴത്തുള്ളികൾ തങ്ങുന്നാമരക്കൊമ്പുകൾമൂർദ്ധാവിൽതീർത്ഥംതളിയ്ക്കുന്നുപൂക്കളുതിരുന്നു പൂമഴ പെയ്യുന്നുപുഷ്പാഭിഷേകത്തിൻ പുണ്യം പകരുന്നുഓടിവന്നോടിവന്നാരിതെന്നോർമ്മതൻപൂമരക്കൊമ്പിൽ പിടിച്ചുലച്ചീടുന്നു !കൺകളിൽ നോക്കിയിമകൾ ചിമ്മാതേറെനേരമിരിയ്ക്കുവാനെത്തും വിരുതരൊ ?കാലിൽ തളയിട്ടു ഓടിക്കളിച്ചോരൊ ?കണ്ണോരം പൊത്തിയൊളിച്ചുകളിച്ചോരൊ ?കാതിലിടയ്ക്കു വന്നാരുമറിയാതെകാതടയ്ക്കും വെടിയൊച്ചയേകിയോരൊകൽപ്പെൻസിലിന്റെയെണ്ണങ്ങൾ കൂട്ടാനായികഷണങ്ങളാക്കി മാറ്റും വിരുതരൊകരഞ്ഞുമലറിയും…
