ദുർവ്വിനിയോഗംചെയ്യപ്പെടുന്ന അധികാരക്കസേരകൾ
രചന : രഘുനാഥൻ കണ്ടോത്ത്✍ ധാർമ്മികത ജീവശ്വാസമാക്കിയ മഹാരഥർകർമ്മനിരതരായിരുന്ന സിംഹാസനങ്ങളിൽദുർമ്മാർഗ്ഗികളിരുന്നട്ടഹസിച്ചധികാരത്തിൻമർമ്മങ്ങൾ കവർന്നന്നുണ്ടായ് ദുരന്തങ്ങളും സ്ഥാപിതസ്വാർത്ഥതാല്പര്യങ്ങൾതൻചീഞ്ഞളിഞ്ഞ വികൃതമുഖങ്ങളിൽസ്തുതിപാടി മിനുക്കിക്കെട്ടിയാടുന്നുസർവ്വത്ര കളിയാട്ടത്തെയ്യക്കോലങ്ങൾ! സാക്ഷരതതീണ്ടാതെയുണ്ട് സമൂഹങ്ങൾലക്ഷങ്ങളായ്പ്പെരുകിയ വോട്ടുബാങ്കുകൾലക്ഷ്യബോധരഹിതജനക്കൂട്ടം മാത്രമവർരക്ഷകരായ്ക്കണ്ടെത്തും സജാതീയരെ! കുബേരൻ നരാധമനെന്നുകരുതിയോർകുചേലനേകിപോൽ കിരീടധാരണംഅധമരിലധമനായധ:പതിച്ചുപോലവനുംഅധികാരം കാർക്കോടകനാക്കിയവനേയും കൊള്ളയടിക്കണമേവർക്കുമീനാടിനെകൊള്ളിവെച്ചും,കൊന്നും കവരണം ധനംകൊന്ന് ധനസമാഹരണമെന്ന ജാടയിൽകവരണം ചുളുവിൽ സിംഹഭാഗവും!…
