” നിർവ്വചനം “
രചന : ഷാജു കെ കടമേരി ✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്ന പേറ്റ്നോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയഉൾക്കയങ്ങളിൽ വിരിഞ്ഞനെഞ്ചിടിപ്പുകൾ.പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങിക്കൊടുക്കാത്ത.ഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന് പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെ അന്തപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുക ജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽ.സ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരും…
