ഏകാകിയുടെ നൊമ്പരം
രചന : രാജീവ് ചേമഞ്ചേരി ✍️ പണമേറെ കൈയ്യിലുണ്ടെന്നാകിലും-പരിതപിക്കുന്നുയെൻ മനം മൂകമായ്!പരിവാരങ്ങളെത്രയോയുണ്ടെന്നാലും-പാതിവഴിയില്ലെല്ലാമടർന്ന് പോയീ! പത്തരമാറ്റുള്ള സ്വപ്നങ്ങൾ കണ്ടു ഞാൻ-പുത്തനിറക്കി വളർത്തിയോരെല്ലാം!പുതുവഴി തേടിക്കൊണ്ടകലേയ്ക്ക് പോയി-ഇതുവഴി വരുവാനായ് സമയമില്ലാതെയായ്! കൊട്ടാരതുല്യമാം പാർപ്പിടമുണ്ടെങ്കിലും-കോലായിലേകനായ് ഞാനിരിക്കുന്നു!കുശലങ്ങളോതുവാനാളുകളില്ലാതെയെന്നുംകണ്ണീര് വീഴ്ത്താതെയാരെയോ തേടവേ! കാലങ്ങളിതുപോൽ ചാക്രീയമാവുമ്പോൾകാര്യങ്ങളൊക്കെയും തനതായ് ഭവിക്കവേ!യൗവ്വനമെന്നതും പിന്നെ വാർദ്ധക്യമെന്നതുംയാഗമായ്…
