അടിപിടിയാവാതെ
കാക്കണം കണ്ണാ!!!
രചന : രഘുനാഥൻ കണ്ടോത്ത് ✍ മർത്ത്യനായ് മണ്ണിൽപ്പിറന്നു‐നീ കണ്ണാ!മാതൃമനസ്സുകൾക്കാരോമ‐ലുണ്ണിയായ്!ഉണ്ണിയായെന്നും‐പിറന്നു നീയെത്തുന്നുഎങ്ങും നിൻ സ്മിതമല്ലോ‐നിറയുന്നു കണ്ണാ!കുട്ടികൾക്കുള്ളിൽ‐കുസൃതിക്കുടുക്കയായ്പൊട്ടിച്ചിരിപ്പതും‐നീയല്ലോ കണ്ണാ!തന്നെത്താൻ പങ്കിട്ടു‐വീതിച്ചു നൽകിയുംഗോപീമനങ്ങളിൽനർത്തനമാടി നീ!പൊരുതുന്ന യൗവനേ‐നിറയുന്ന പോരാട്ട‐വീര്യവും തന്ത്രവും‐നീതന്നെ കണ്ണാ!ഏകാന്തജീവിത ‐സായാഹ്ന വേളയിൽവേദാന്തമായ് പെയ്തിറങ്ങൂദയാനിധേ!ശിഷ്ടരെ കാക്കുവാൻ‐യുദ്ധം നയിച്ചു നീദുഷ്ടനിഗ്രഹം സാധിതമാക്കി നീ!അവനും നീ,യിവനും നീ‐അവനിയും…
