താരാട്ട് മറന്ന തൊട്ടിലുകൾ.
രചന : ബിനു.ആർ ✍ തൊട്ടിലിൽ കിടന്നുറങ്ങേണ്ടവർഓമനത്തമുള്ള കുഞ്ഞുങ്ങൾതന്നാരംതരാട്ടുകൾ കേട്ടുറങ്ങേണ്ടവർഅമ്മമാർതൻ അഹങ്കാരജടിലതയിൽതാരാട്ടുമറന്ന അമ്മത്തൊട്ടിലിൽചെറുപുഞ്ചിരിയിൽ മയങ്ങുന്നു.ആരോവേരറുത്തിട്ടപൊക്കിൾക്കൊടിതൻമൗനത്തിൻ വിഴുപ്പുകൾക്കുള്ളിൽഅമ്മതൻ തേങ്ങലിൻ ചുടുചുംബനത്തിൽഅതീന്ദ്രിയ ജാലകപ്പൊലിമയിൽകൺതുറന്നു മയങ്ങുന്നു,തരാട്ടുമറന്നഅമ്മത്തൊട്ടിലുകളിൽ കുഞ്ഞുമണികൾ.പിറന്നുവീണപ്പോഴേ ക്ളോസെറ്റിൻകുഴിയിൽഞെരിച്ചമർത്തപ്പെട്ടുമരണത്തിൻവക്രത്തിൽചുഴറ്റിയെറിഞ്ഞവർകുഞ്ഞുകിടാങ്ങൾതൻമൗനനൊമ്പരമിപ്പോഴുംഞാന്നുകിടക്കുന്നു താരാട്ടുമറന്ന അമ്മത്തൊട്ടിലിൽ!ആടാടുണ്ണിയെന്നുപാടാനാറിയാത്ത-യമ്മമാരിന്ന് ആൾത്തിരക്കിൽചെന്നുവമ്പത്തരം പറയവേ,സ്വന്തംകുഞ്ഞിനെമാറോടണയ്ക്കാൻസമ്മതിക്കാത്തവർ,സൗന്ദര്യം കുറയുമെന്നആരോപറഞ്ഞകടങ്കഥയിൽ രമിച്ചിരിക്കുന്നു.താരാട്ടുമറന്നമ്മത്തൊട്ടിലുകൾ കൂടിക്കൂടി –വരുന്നൂയിക്കാലം പൊൻകുഞ്ഞുങ്ങൾതൻസ്വപ്നങ്ങൾവറ്റിവരണ്ട കണ്ണീരിൽകുതിർന്നകണ്മയക്കത്തിൽ കണ്ണീർക്കാലങ്ങളിൽ.
