ജയിക്കുന്നവർ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഉരുകിവീഴുന്നവെയിലിനെനരച്ചസാരിത്തലപ്പുകൊണ്ട്നന്നേ മറച്ചുനടന്നാലുംഉന്നംതെറ്റാതെ പാറിവീഴുന്നപുലഭ്യച്ചിരികളിൽനനഞ്ഞുകുതിരുമ്പോഴൊക്കെചുണ്ടുകളിലൂറിയെത്തുന്നഅവന്റെ ചുംബനത്തിന്റെനാറുന്ന ശവത്തണുപ്പിനെഅറപ്പോടെ തുപ്പിക്കളയാറുണ്ട് ,പണിത്തിരക്കുകൾക്കിടയിലുംകാതുതുളച്ചെത്തുന്നനീറുന്നകുത്തുവാക്കുകളിൽനൊന്തുപിടയുമ്പോഴെല്ലാംപുഴുത്ത പുണ്ണിൽനിന്നെന്നപോലെപൊട്ടിയൊലിച്ചൊഴുകാറുണ്ട്അധമസ്നേഹം പുരട്ടിനൽകിയഅവന്റെ ചുംബനഗന്ധങ്ങൾഅവൾക്കുകൊണ്ടല്ലോ എന്ന്ആർത്തുചിരിക്കുന്നവർക്കിടയിൽതലകുമ്പിടാതെ നിൽക്കുമ്പോഴുംകരളിലൊരുകാരമുൾമുനപോലെപഴകിയമുറിവിനെ പിന്നെയുംനിർദ്ദയം കീറിനോവിക്കാറുണ്ട്അറപ്പോടെ ചുറ്റിവരിയുന്നഅവന്റെ ചുംബനമുറുക്കങ്ങൾമഴച്ചാറ്റൽ ചിലമ്പുന്നശീതംപടർന്ന രാവുകളിൽപിടിതരാതെ വഴുതിയോടുന്നനിദ്രചത്ത ഭൂതകാലത്തിന്റെനരകവാതില്തുറന്ന്സ്മരണയുടെ തീക്കാട്ടിലേക്ക്വഴിതിരിച്ചുവിടുമ്പോൾഇന്നലെകളിലെപ്പോഴോഉടലിൽപ്പതിച്ചചുംബനപ്പാടുകൾപൊള്ളിത്തിണർക്കും ,പൊട്ടിയൊലിക്കുന്നചതിയുടെ ലാവയിൽഅവൾ വെന്തുനീറും ,ചെയ്തതെറ്റിന്റെ…
