കവിതയുടെ പുളിനത്തിൽ
രചന : കൃഷ്ണമോഹൻ കെ പി ✍ കവനഭംഗി ശാസ്ത്രമൊന്നും അരികിലെത്താത്തകുപിതനെഴുതും വരികളൊന്നും കവിതയാകില്ലാ…..കവിതയൊരു വഴിയേ, ഹൃദയ, വ്യഥകളൊരുവഴിയേകലകൾ തന്നുടെ മാസ്മരമാം വേദിയൊരു വഴിയേ…കഥകൾ ചൊല്ലാനിരിയ്ക്കുമ്പോൾ നിമിഷ പാത്രത്തിൻകവിളിലൊന്നു മുത്തമേകാൻ, നാഴിക മാത്രംകരളിലുള്ള വികാരസാഗര തിരകളെപ്പകർത്താൻകഴിയുന്നില്ലീ വിരലുകൾക്കുമെന്നുമോർക്കുമ്പോൾ…കരുണയോടീ ജന്മമാകെ സഫലമാക്കീടുംകവന സുഭഗതയെ,…
