മരിച്ചു ജീവിക്കണ മനുഷ്യർക്കല്ലാതെ..
രചന : സഫൂ വയനാട്✍ മരിച്ചതിൽപിന്നെ മരണത്തിനായാലുംകല്ല്യാണത്തിനായാലും ഞാൻഅപ്പനേം കൂട്ടിയാണ് പോവാറ്.അന്നകൊച്ചിന്റെ മാമോദീസയ്ക്കുംപള്ളിപ്പെരുന്നാളിനച്ഛന്റെ പ്രസംഗംകേൾക്കാനും ഇടക്കൊന്നുകുമ്പസാരക്കൂട്ടിൽ മുട്ട് കുത്തുമ്പഴുംമറുത്തൊരക്ഷരം മിണ്ടാതെമൂപ്പര് ഒപ്പം കൂടും.മാസത്തിലൊന്നോ രണ്ടോ തവണകെട്ടിച്ചുവിട്ട വീട്ടിലേക്ക്കയ്യിലൊരു പലഹാരപൊതീംകൊണ്ട് കയറി വരേണ്ട മനുഷ്യൻഅണുവിടതെറ്റാതെ ഒപ്പംകൂടണത് കാണുമ്പോൾ മറ്റെല്ലാംമറന്ന് ഞാൻ കണ്ണ് നെറേ…
