കവികൾ …. Pavithran Theekkuni
ഇരുട്ടിലേക്ക് അമ്പെയ്യുന്നവർമുറിവുകളെവസന്തമാക്കുന്നവർഒരു തരി ഉപ്പിൽഉൾക്കടൽ നിറയ്ക്കുന്നവർഒരു തുള്ളി മഞ്ഞിൽഹിമാലയം കീഴടക്കുന്നവർകൽപ്പാന്തകാല പ്രണയ സംജ്ഞകൾക്ക്ജീവിതം ബലി കൊടുത്തവർമരണത്തേക്കാളുംഭയാനകമായ മൗനങ്ങളുടെകൂട്ടുകാർഏകാന്തതകളുടെസെമിത്തേരിയിൽഅവസാനത്തെ സ്വപ്നവുംമെഴുകുതിരിയാക്കുന്നവർകള്ളിമുള്ളുകളുടെകടവിൽകാലത്തെഅലക്കി വെളുപ്പിക്കുന്നവർകാത്തിരിപ്പുകളുടെരാജ്യത്ത്കാണാതായവർഇടിമിന്നലുകളുടെഘോഷയാത്രയിൽമുന്നേനടപ്പവർഎഴുതി തീരാത്തഒരു താളിൽഒരു മരം ഉറങ്ങാതിരിക്കുന്നുവെന്ന്തിരിച്ചറിഞ്ഞവർമാനിഷാദയിൽനിന്ന്കവിതയുടെ പിടച്ചിലുകളിലേക്ക്നാടുകടത്തപ്പെട്ടവർഭൂമിഒരു തോന്നലാണെന്നുംആകാശംആത്മാവിലേക്കുള്ള ആഴമാണെന്നുംജീവിതത്തിന്റെഭാഗപത്രത്തിൽ ഒപ്പിട്ടവർകവികൾയാത്രകൾക്ക് അന്നമായവർമാറ്റങ്ങൾക്ക്രക്തസാക്ഷികളായവർകവികൾപിറവിക്കു മുമ്പേമരിച്ചു പോയവർ !