രചന : ലെന ദാസ് സോമൻ ✍️.
പടവാളാൽ പടവെട്ടി രോഷം തീർക്കവേ
അറിയുന്നില്ല ഇത് വിധി നിർണയം എന്ന്
പെറ്റമ്മ തന്ന ജീവിതം കരുണയായി തീർത്തിടുക
ആവേശ ആരവമുഴക്കത്തിൽ വ്യക്തിഹത്യ നടത്തി
മഴുവെറിയാതെ അവസരങ്ങൾ സമയബന്ധിതമാം
എന്ന ചിന്തയിൽ അന്ത്യവിശ്രമ കൂടാരത്തിലേക്ക്
സ്നേഹത്താൽ തുണച്ചീടുക
ബന്ധങ്ങളെ വലിച്ചെറിഞ്ഞ്
തീ കോരി വീശുന്ന നേരത്ത്
വർണ്ണങ്ങളാൽ പൂരിതമാണ്
കുടുംബം എന്നോർക്കുക
മത പൊരുത്തം ജാതി പൊരുത്തം
വിളിച്ചോതി അധിഷേപിക്കാതെ
കാര്യങ്ങൾ വാക്കിൻ പൊരുത്തത്തിൻ ഹൃത്തടത്തിൽ
ഉച്ചസ്ഥായിയിൽ ജ്വലിക്കുന്ന സൂര്യൻന്റെ
നെഞ്ചിൽ നമസ്കരിച്ചു പുണ്യമേകു
രാവിൻ നിശബ്ദത പോൽ നിശബ്ദതയിൽ
ജീവിത പുളകിതമായി സ്നേഹപ്പൂക്കൾ ചൊരിയുക
മനോഹരി നീ മനോഹരമായി ചിന്തിക്കുക
മറന്നുപോയ പാഠപുസ്തകത്തിലെ സ്പഷ്ടമാം വരികൾ
“മാതാ പിതാ ഗുരു ദൈവം”.