ശവസംസ്കാരയാത്ര
രചന : സെഹ്റാൻ✍ അതൊരു ശവസംസ്കാര യാത്രയായിരുന്നു.വിചിത്രമായ ഒന്ന്!മുൻപിൽ ചില്ലുകൊണ്ട് നിർമ്മിക്കപ്പെട്ടശവമഞ്ചത്തിൽ തൂവെള്ള വസ്ത്രമണിയിക്കപ്പെട്ട മൃതദേഹം.ശവമഞ്ചം ചുമക്കുന്നവരും, അനുഗമിക്കുന്നവരുമാകട്ടെകറുത്ത വസ്ത്രങ്ങൾ അണിഞ്ഞവരും.യാത്രയുടെ ഭാഗമാവാനുള്ള തോന്നലുണ്ടായെനിക്ക്.വസ്ത്രങ്ങൾതവിട്ടുനിറമുള്ളതായിരുന്നിട്ടുകൂടിയുംഞാനുമതിൽ പങ്കാളിയായി.കറുത്ത വസ്ത്രങ്ങളണിഞ്ഞവർഒരു വിചിത്രജീവിയെപ്പോലെഎന്നെ തുറിച്ചുനോക്കി.(അതങ്ങനെയാണ്.നിങ്ങളുടെ സ്വാഭാവികമായ ശരീരഭാഷയോ,വസ്ത്രധാരണരീതിയോ ചില പ്രത്യേക സന്ദർഭങ്ങളിൽ നിങ്ങളെതീർത്തുമൊരു വിചിത്രജീവിയാക്കി മാറ്റും.…