കണ്ണാടിലോകം
രചന : സെഹ്‌റാൻ ✍ പൊടുന്നനെസെല്ലിന്റെഭിത്തിയിലൊരുകണ്ണാടിവെളിവാകുന്നു.ആകസ്മികം!കണ്ണാടിയിൽഎൻ്റെപഴയ ട്രക്ക്.അതിന്റെഒരുവശംമഴയിൽനനഞ്ഞുകുതിർന്നുംമറുവശംവെയിലിൽവിണ്ടടർന്നും.പുകപിടിച്ചമസ്തിഷ്കം പോൽഉണങ്ങിയഉദ്യാനംട്രക്കിൻപിറകിൽ.ഉറങ്ങിയസ്മൃതികൾ.കരുവാളിച്ചശലഭദേഹങ്ങൾ.വഴിമറന്നുപോയവണ്ടുകൾ.ഉദരങ്ങളില്ലാത്തപുൽച്ചാടികൾ.പകലിൽതിളയ്ക്കുന്നനക്ഷത്രം.വറ്റിവരണ്ടതടാകം.ഉറഞ്ഞുപോയതോണി.ഏകാന്തതയുടെമുറിഞ്ഞ പങ്കായം.ട്രക്കിന്റെനനഞ്ഞുകുതിർന്നസീറ്റിൽജിബ്രാൻ.നനഞ്ഞമുടിയിഴകൾ.നനഞ്ഞകവിത.അലയുന്നകവിത…ട്രക്കിന്റെഉഷ്ണിച്ചുരുകിയസീറ്റിൽബോർഹസ്.ചുണ്ടിൽഎരിയുന്ന പൈപ്പ്.എരിയുന്ന കഥ.ഉരുകുന്ന കഥ.ഉരുകുന്നമസ്തിഷ്കം.കഥകൾവിയർക്കുന്നു.മണ്ണിൽപൊഴിയുന്നു.ആവിയാകുന്നു.ശൂന്യമാകുന്നു.കണ്ണാടിയുടെഅങ്ങേയറ്റത്ത്അതായെൻപ്രണയിനി.എവിടെ ജിബ്രാൻ ?എവിടെ ബോർഹസ് ?ട്രക്ക്…?ഇല്ല.അവൾ മാത്രം!പതിവുപോലെഇക്കുറിയുമവളോട്ഞാനെൻ പ്രണയംചൊല്ലാനൊരുമ്പെടും.പരാജയപ്പെടും.🟫
