ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പരിഹാസങ്ങൾ
കേട്ട് മരിച്ചവൻ്റെ
ബോഡിക്ക് ചുറ്റിലും
സങ്കടമഭിനയിക്കാൻ
വന്ന ശത്രുക്കളോട്
ഒച്ചവെക്കാതിറങ്ങിപ്പോ
ചെറ്റേന്നെങ്കിലുമുച്ഛത്തിൽ
പറയാനാവുന്നകാലത്തേ
ശവമാകാവൂ..
പിന്നാലെ നടന്ന്
തെറിവിളിച്ചോരും
കൂടെനിന്ന് ചെറ്റത്തരം
കാട്ടിയോരും
ശവമടക്കിന് വരരുത്.
അപവാദമുണ്ടാക്കി
ച്ചിരിച്ചോരുമുണ്ടാകരുത്.
കൂക്കിവിളിക്കിടയിലും
ചാരംമൂടിയ കനലായ്
ചിരിച്ചു മരിച്ചവൻ്റെ
ശവദാഹമാണ്
കത്തിപ്പോകും.

മധു മാവില

By ivayana