അസ്തമയം.
രചന : ബിനു. ആർ✍ അക്കരെ പാണന്റെതുടികൊട്ടിന്നിടയിൽഇക്കരെ രാജാവിന്റെപടിഞ്ഞാറിൻനീരാട്ട്!കറുത്തകരിമ്പടം കൊണ്ടുമൂടിയമാനത്ത്പകർന്നുകലർന്നസിന്ദൂരംചലിച്ചനേരത്ത്വെളിച്ചപ്പാടിൻ തുള്ളുന്നവാളുപോൽ വെള്ളിവിളക്കുകൾമിന്നിയ നേരത്ത്പ്രഭാകരൻ വെളുവെളുത്തചിത്രപടങ്ങൾമാടിയൊതുക്കിപടിഞ്ഞാറിന്നോരത്തുമുങ്ങാൻ പോയ്!ചിന്തകളെല്ലാം കൊടുമ്പിരികൊണ്ടിരിക്കുംചിന്താശൂന്യമാം മനസ്സിൻവരണ്ട തിരുമുറ്റത്ത്നീളംകൂടിയ പോക്കുവെയിൽ വന്നൊളിഞ്ഞുനോക്കുന്നുകാർമുകിൽമാലകൾക്കിടയിൽനിന്നുമൊരുമിന്നലൊളിപോലെ.കുങ്കുമച്ഛവിപടർന്നുനിൽക്കുംമേഘച്ഛായയിൽകങ്കണംപോൽവന്നു നീളേപടർന്നിറങ്ങുന്നൂമഴയിൽ കുളിർന്നതാംവെള്ളിനിറമോലും ഈറൻ നിലാവ്.. !പകലിന്നറുതിയായപ്പോ-ളാണെനിക്ക്പകലിന്റെ ബാക്കിപത്രംകണ്ടതുപോൽഎൻ ജീവിതത്തിൻ സായാഹ്നത്തി-ലെത്തിയതറിയുന്നത്…ആകാശത്തുനിന്നും വന്നുചേരുംചെഞ്ചായമീഭൂമികന്യകയെ വലംചുറ്റവേനിന്നിലും എന്നിലുമുള്ളനിറങ്ങളെല്ലാമപ്പോൾഅവയിൽ വർണ്ണാഞ്ചിതം…
