തുറന്ന പുസ്തകമാകണം …. Lisha Jayalal
നീയെനിക്കൊരു തുറന്നപുസ്തകമാകണംപുസ്തകത്തിനൊരുപേരു വേണം ,നീയും ഞാനുമല്ലനമ്മളാൽ തീർക്കുന്നകഥകൾവേണം.. അക്ഷരങ്ങൾക്ക്നൂറു ചന്തം വേണം ,ആരും കാണാത്തവർണ്ണങ്ങളാൽ അവയെഅണിയിച്ചൊരുക്കണം നീ കാണാതെ,മൗനങ്ങളിൽഞാൻ ഒളിപ്പിച്ചമഴച്ചാറ്റലുകൾവരികളിൽ കണ്ടേക്കാം പിണക്കങ്ങളിൽകുത്തിവരച്ചുംതിരുത്തിയുംസന്തോഷങ്ങളുടെതാളുകൾ പറിച്ചെറിഞ്ഞുംതുടർച്ചകൾ കാണാം ഇടയ്ക്കെപ്പോഴോപെയ്തകന്ന് പോയമഴയും പിന്നെ തെളിഞ്ഞമഴവില്ലഴകുമുണ്ടാവുംപ്രണയ ഭാവങ്ങളും കാണാം … സ്മരണകൾകോർത്തിണക്കിപുരസ്ക്കാര ഭിത്തിയിൽതൂക്കിയിടുമ്പോഴുംവരികളിൽ നിന്റെ പ്രണയംഇറ്റുവീഴുന്നുണ്ടാവാം…
