നെഞ്ച് പൊടിഞ്ഞമരുമ്പോഴും …. Pushpa Baiju
നെഞ്ച് പൊടിഞ്ഞമരുമ്പോഴുംഒരിറ്റ് ശ്വാസത്തിനായി പിടയുമ്പോഴുംചേർത്തു പിടിയ്ക്കലിനായി മനം കൊതിക്കുമ്പോഴുംകണ്ണുകൾ നിറയാനാവാതെനിസ്സഹായായി വിറ പൂണ്ടിട്ടുണ്ടോ ??? പരിഭവങ്ങൾ വാക്കുകളാവാനാവാതെതൊണ്ടയിൽ കുരുങ്ങിയിട്ടുണ്ടോ?? വിതുമ്പുന്ന ചുണ്ടുകളെപുഞ്ചിരിയാൽ മൂടിയിട്ടുണ്ടോ ??? പച്ചക്കറി നുറുക്കുന്നതിനൊപ്പം ആരെയൊക്കെയോമനസ്സിൽ നിന്ന് മുറിച്ചു മാറ്റിയിട്ടുണ്ടോ ??? പാത്രം മോറുമ്പോൾ മനസ്സിലെ ചോരപ്പാടുകളെകഴുകി കളയാനായിട്ടുണ്ടോ…