കുഞ്ഞുടുപ്പിലെ നൊമ്പരപ്പൂക്കൾ.
രചന : ബിനു. ആർ✍️ കണ്ടില്ലേ! നമ്മൾ കുട്ടിത്തംമാറാത്തപ്രായത്തിൽ ആരാന്റെകീഴിൽഅടിമ കിടക്കാൻ വിധിക്കപ്പെട്ട കുഞ്ഞുടുപ്പുകളെ! കേട്ടില്ലേ!നമ്മൾ കുഞ്ഞുടുപ്പിന്റെനൊമ്പരപ്പൂക്കൾവിടർത്തും നൊമ്പരത്തിൻകൈവല്യപ്പാട്മാനവരുടെമനസ്സിൽചോരകലർന്നകണ്ണീരിൽ ചിന്തതൻ മർമ്മത്തിലെ ഏനക്കങ്ങൾ! ആരാനുമുണ്ടോ!കണ്ടിരിപ്പൂചിരിക്കുംചിത്തത്തിലറിയാത്തമനസ്സിൻ കണ്ണുനീരിൻനീരാട്ട്ഇപ്പോൾ കാഴ്ചകളെല്ലാമൂറിച്ചിരിക്കുന്നുനികൃഷ്ടതയുടെ കാടറിയാകാടത്തങ്ങളിൽ.ഇനിയുമൊരവതാരംവരാൻകാത്തിരിക്കണോ! ഇഹപരങ്ങളിൽ കാണുംഅഗ്നിജ്ജ്വാലകൾ പോൽഅന്തരംഗങ്ങളിൽനിന്നും കത്തിയുയരാൻഅരാജകത്വത്തിൽനിന്നും കരകയറാൻ.ജല്പനങ്ങളെല്ലാം മന്ത്രിച്ചു തീർക്കവേ നഷ്ടമായീടുമോ നൊമ്പരം…
