ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

നിന്നെക്കാൾ മറ്റൊരാളും
തീക്ഷ്ണമാം പ്രണയങ്ങൾക്ക്
കാവലാളായിട്ടില്ല
നിന്നെക്കാൾ മറ്റൊരാളും
ഉൽക്കണ്ഠകളുടെ കാർമേഘത്തിരുന്ന്
ചാമരം വീശിയവർക്ക്
കുട പിടിച്ചിട്ടില്ല
നിന്നെക്കാൾ മറ്റൊരാളും
ഉറക്കത്തിൽ
ചുമച്ചു തുപ്പി മരിച്ചവൻ്റെ
ഭാണ്ഡക്കെട്ടഴിക്കുമ്പോളുണ്ടാവുന്ന
കട്ടയിരുട്ടിൻ്റെ മണം തേടിപ്പോയിട്ടില്ല
നിന്നേക്കാൾ മറ്റൊരാളും
ജീവിത രാഷ്ട്രീയത്തിൻ്റെ മുഖത്തു തുപ്പി
കഥമൊലിക്കുന്ന തെറികൾ
ഉന്നയിക്കുന്ന
ഭ്രാന്തൻ്റെ പകലുകൾ
ചികഞ്ഞു നോക്കിയിട്ടില്ല
നിന്നെക്കാൾ മറ്റൊരാളും
പരസ്പരം പച്ചക്ക് തിന്നുന്ന
ആൺ പെൺ ശരീരങ്ങളുടെ
വ്യവഹാരങ്ങൾ മനസ്സിലാക്കിയിട്ടില്ല
നിന്നേക്കാൾ മറ്റൊരാളും
രാത്രിയിൽ സ്ഖലിച്ചിട്ടില്ല
നിന്നേക്കാൾ മറ്റൊരാളും
ബിരിയാണി പൊതിയഴിച്ചുണ്ണുന്ന
രാവറിയാത്തവൻ്റെ രതിയെ
ഇത്രമേൽ ആവാഹിച്ചിട്ടില്ല
നിന്നേപ്പോൽ മറ്റൊരാളും
പൊടിപിടിച്ച ഇരിപ്പിടങ്ങളിൽ ഇരുന്ന്
സഞ്ചാരദൂരം അളക്കുന്നവരുടെ
വേനലിൽ തണലായിരുന്നിട്ടില്ല
നിന്നേക്കാൾ മറ്റൊരാളും
അപരൻ്റെ കവിത
ഹൃദയത്തിൽ ടാറ്റൂ ചെയ്തിട്ടില്ല
നിന്നേക്കാൾ മറ്റൊരാളും
മറന്ന കുട ഓർമ്മപ്പെടുത്തിക്കൊണ്ട്
യാത്രാമൊഴിയേകിയിട്ടില്ല
നിന്നേപ്പോലെ മറ്റൊരാളും
വിസിലടിച്ചു കൊണ്ടാരെയും
വരവേറ്റിട്ടില്ല
➖➖➖➖➖

രാജേഷ് കോടനാട്

By ivayana