കേഴുന്ന കേരളം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ ഒരു കൈയിൽവടിയുണ്ടു,മറുകൈയിൽ വടിവാളു-ണ്ടടിയെടാ,വെട്ടടാ,പൊന്നുമോനേ…അതിരുകടന്നുള്ള ചിലരുടെയാഹ്വാനം,മതിമതി,യിനിയതു കാണാൻവയ്യേ!ഗുണ്ടകൾ ചുറ്റിനും മുറ്റിത്തഴയ്ക്കവേ-യുണ്ടാമോ,ശാന്തിയൊട്ടെങ്ങാൻ നാട്ടിൽ?ചുടുചോരയൂറ്റിക്കുടിച്ചു തിമിർക്കുന്നവിടുവായൻമാരല്ലോ രാഷ്ട്രീയക്കാർ!അവരുടെ കൈകളിലിക്കൊച്ചുകൈരളി-ക്കാവുമോ കീർത്തിമത്തായി മാറാൻ?ഒരു ജാതിയൊരുമത,മൊരുദൈവം മർത്യനെ-ന്നൊരുനാൾശ്രീ തിരുവള്ളുവരുചൊല്ലി!അതു പുനരീ,മലയാളക്കരയിലാ-യെതിവര്യൻ ശ്രീ നാരായണനും ചൊല്ലി!ജാതി മതങ്ങളെപ്പാലൂട്ടിപ്പോറ്റുന്ന,വ്യാധൻമാർ രാഷ്ട്രീയക്കോമരങ്ങൾ,കുതികാലുവെട്ടും ചതിയുമായ് പിന്നെയുംതുടരുകയല്ലീ കരാളനൃത്തം!മാനവസേവനമല്ല…
