എളുപ്പം
രചന : സന്ധ്യ ഇ ✍ ആദ്യമൊക്കെ കുരയ്ക്കുമായിരുന്നുഇലയനങ്ങിയാൽഎലിയോടിയാൽഅയലത്തെ ചേട്ടൻ ബീഡി കൊളുത്തിയാൽമച്ചിങ്ങ വീണാൽനിരത്തിലൂടെ അസമയത്ത്ഒരു സൈക്കിൾ നീങ്ങിയാൽ.കുരക്കലാണ് ധർമ്മമെന്നാരോചെവിയിൽ പറയാറുണ്ടായിരുന്നു.സ്വൈര്യം കെടുത്തുന്നുവെന്നുംസ്വകാര്യത നഷ്ടപ്പെടുന്നുവെന്നും പറഞ്ഞ്പൊതിരെ തല്ലു കിട്ടിയപ്പോഴാണ് മിണ്ടാതായത്.അതിക്രമിച്ചു കയറുന്നവരെകടിക്കാറുണ്ടായിരുന്നു മുമ്പ്.അതുമിതും വിൽക്കാൻ വരുന്നവരെസംഭാവനക്കാരെരാഷ്ട്രീയ പിരിവു കാരെഅപരിചിതരെ…വേണ്ടപ്പെട്ട ചിലരെ കടിച്ചെന്നാരോപിച്ചാണ്…
