സ്നേഹദീപം (വഞ്ചിപ്പാട്ട്)
രചന : ശ്രീകുമാർ എം പി✍ യേശുദേവ ദൈവപുത്രനമിയ്ക്കുന്നു ഞങ്ങളങ്ങെഈശ മഹേശ സ്തുതിയ്ക്കുന്നുഞങ്ങളങ്ങെ കുരിശിൽ പുളയുമ്പോഴുംഞങ്ങൾക്കായി പ്രാർത്ഥിച്ചോനെകരുണാമയനെ കൃപചൊരിയും നാഥ പീഡനങ്ങളേൽക്കുമ്പോഴുംപീഡിപ്പിയ്ക്കുന്നോർക്കുവേണ്ടിനെഞ്ചുരുകി പ്രാർത്ഥിച്ചീടുംസ്നേഹസ്വരൂപ പതിതരാം ഞങ്ങൾക്കായിപാതയൊരുക്കിയ നാഥപരമപ്രകാശമെശരണമങ്ങ് പാപങ്ങളെയേറ്റുവാങ്ങിപാപികളെ മോചിപ്പിച്ചപാവനനാം രക്ഷകനെവണങ്ങീടുന്നു. പവിത്രമാമവിടുത്തെപ്രാർത്ഥനകൾ പോലെ ഞങ്ങൾപരിശുദ്ധരായി തീരുംനേരമെത്തണെ ഹൃദയത്തിൽ നല്ലയൊരുപുൽക്കൂടൊരുക്കുന്നിന്നങ്ങുപൊൻതാരകം പോലവിടെപിറന്നീടണെ.
