എഴുത്തിൻ്റെ വഴി
രചന : ജനാർദ്ദനൻ കേളത്ത്* പണി എഴുത്തല്ല,എന്നാലും എഴുതും,ചിലപ്പോൾ;കാലം കരഞ്ഞുതീരാത്ത കടൽനീർ ചവർപ്പിൻ്റെനാവൂറുകൾ!നാക്കിൽ വിരൽതൊട്ട്താളുകൾ മറിച്ചവായനാ സുഖംമാസ്ക് ധരിച്ച്പകച്ചു നിൽക്കെ,മാസ്ക്കഴിഞ്ഞ മനസ്സിൽവിരലുകൾ വരടുന്നവേദനകൾ!ചങ്ങലക്കിട്ടപട്ടിയുടെ കുരപൊയ്മയായപരിഭ്രാന്തിയൂട്ടികള്ളപ്പണത്തിന്കളവു കാക്കുംകുടിലതകൾ!അവിഹിതേഛക്ക്വിധേയത്വം മറുക്കെവധശിക്ഷ വിധിക്കുന്നതേജോവധങ്ങളെവ്യാപാരമാക്കുന്നവ്യവസ്ഥിതികൾ!ദൂഷണങ്ങൾക്കുംപീഡനങ്ങൾക്കുംവാട്സാപ്പിൽ നിറഞ്ഞു കവിയുന്ന ലൈക്കിൻ്റെവർഷ പെരുക്കിൽനിർവ്രുതിയടയുന്നപ്രബുദ്ധതകൾ!സംസ്കാരങ്ങൾസംസ്കരിക്കുന്നതീച്ചൂളകളിലെകനലാളുന്ന വേവിൽദഹിച്ചടങ്ങാത്തദൈന്യതകൾ !നീറിപ്പുകയുന്നപരിദേവനങ്ങളുടെ .നാട്ടുവെളിച്ചത്തിൽമിന്നാമിനുങ്ങുകൾമായ്ച്ചെഴുതുന്നജലരേഖകളായിദിക്കറ്റു കിടന്നു…എഴുത്തിൻ്റെ വഴി!!
