തേൻമൊഴി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഉൾത്തടത്തിൽ കിനാക്കളുണ്ടായിരം;മുൾപ്പടർപ്പിൽ പിണഞ്ഞു കിടപ്പുഹാ!കൽപ്പനാവൈഭവങ്ങൾ കൊണ്ടായതിൻ,ശിൽപ്പഭംഗി വർണ്ണിക്കുന്നുഞാൻ സദാ! സൃഷ്ടിതൻസൂക്ഷ്മചിത്രണമൊക്കെയും,ദൃഷ്ടിയിൽ കണ്ടുരയ്ക്കുവാനായില്ലേൽ,കഷ്ടമത്രേ,കവിയെന്നൊരാളിനെ;തുഷ്ടിപൂണ്ടുനാമെത്ര വിളിക്കിലും! ഉള്ളിലുണ്ടാകണം ഗുരുഭക്തിയുംതുള്ളിനിൽക്കും കവനകടാക്ഷവുംരണ്ടുമൊത്തുചേർന്നീടി,ലൊരുവനെകണ്ടമാത്ര,കവിയെന്നു ചൊന്നിടാം! അന്യദു:ഖങ്ങൾ പാടേയറിയണംധന്യചിന്തക,ളുള്ളിലുയിർക്കണംനിർമ്മല സ്നേഹമൊന്നിനാലേവർക്കുംനൻമതൻ നൻമധുവെന്നുമേകണം നിത്യകർമ്മങ്ങൾ നിസ്വാർഥമാകണംമൃത്യുവെന്നതു മുന്നാലേകാണണംഅത്യുദാരത്വമാർന്നി പ്രകൃതിയെ,നിത്യവും വാഴ്ത്തിയാർദ്രമായ് പാടണം ചിത്തശുദ്ധിവരുത്തി…
