ആധി.
രചന : പള്ളിയിൽ മണികണ്ഠൻ* നാഴിയരിയങ്ങോട്ടുകൊടുക്കുമ്പോൾനാരായണിയ്ക്കുംനാല് മുളകിങ്ങോട്ട് വാങ്ങുമ്പോൾനബീസയ്ക്കും ആധിയുണ്ടായിരുന്നില്ല.“ഇന്റെ മാപ്ലക്കെന്തെങ്കിലും പറ്റണെങ്കില്അന്റെ കെട്ട്യോൻ ചാവണം”ന്ന് പറയുമ്പോൾനബീസയ്ക്കും,“ന്റെ കെട്ട്യോന്ന്നേക്കാളും ഷ്ടംഅന്റെ കെട്ട്യോനാടാ”ണെന്നുപറയുമ്പോൾനാരായണിയ്ക്കുംആധിയുണ്ടായിരുന്നില്ല.സുബ്ഹി നിസ്കാരംകഴിഞ്ഞ് വരുമ്പോൾകവലയിലെ ചായപ്പീടികയിൽനിന്നുംഅയ്യപ്പൻ വാങ്ങിക്കൊടുത്തചായകുടിയ്ക്കുമ്പോൾ മൂസയ്ക്കും,പന്തിൽ പരുന്തിരിക്കുന്നമൂസയുടെ വെളുത്ത പേർഷ്യൻകുപ്പായമിട്ട്ബന്ധുവീട്ടിലെ കല്യാണത്തിന് പോകുമ്പോൾഅയ്യപ്പനും ആധിയുണ്ടായിരുന്നില്ല.ഓണത്തിനവിടെയുംപെരുന്നാളിനിവിടെയുംഒരേ കിണ്ണത്തിലുണ്ണുന്നരണ്ടുവീട്ടിലെ മക്കളെകാണുമ്പോൾരണ്ടിടങ്ങളിലും ആധിയുണ്ടായിരുന്നില്ല.അതിര്…
