ഗാസയിൽ വേണമൊരു ഗാന്ധി
രചന : മാധവ് കെ വാസുദേവ് ✍ ഗാസയിൽ വേണമൊരു ഗാന്ധിവെടിയൊച്ചകൾക്കുള്ളിൽ നടന്നു നീങ്ങാൻഗാസയിൽ വേണമൊരു ഗാന്ധി.ഒരു ഗാന്ധി വേണംപുനർജനിക്കേണംഹമാസ്സിന്റെയുള്ളിൽ നിറയണംഇസ്രായേൽ നെഞ്ചിൽചിരിക്കണംഅഗ്നിപഥങ്ങളിൽ വിദ്വേഷവീഥിയിൽഉയരുന്ന മന്ത്രമായിഗാസയിൽ വേണമൊരു ഗാന്ധി.കത്തുന്ന സൂര്യന്റെയുടലിൽആളിപ്പടരുന്ന ജ്വാലപോലേഹിംസകൾക്കെതിരെ നടന്നു നീങ്ങാൻഗാസയിൽ വേണമൊരു ഗാന്ധി.പൊലിയുന്ന ജീവന്റെ രോദനങ്ങൾമുഴങ്ങാതിരിക്കുന്ന തെരുവ്…
