കളളത്തിനായിരം നാവുണ്ടു കൂട്ടരേ
കള്ളക്കഥാകൾ പറഞ്ഞീടുവാൻ
ആയിരം കണ്ഠങ്ങളേറ്റതു ചൊല്ലുമ്പോൾ
കള്ളം വിജയിച്ചുകൊണ്ടിരിക്കും
സത്യം മൊഴിയുന്ന നാവുകളേയത്
നിർദ്ദയം പുച്ഛിച്ചുതള്ളുമപ്പോൾ
സത്യം ശരശയ്യപുൽകിടുമ്പോൾ
കള്ളം നൃത്തചുവടുവെയ്ക്കും
അവിടെ വീഴുന്നൊരാ സത്യത്തിൻ കണ്ണുനീർ
കാണുവാൻ നമ്മുടെ കണ്ണിനായാൽ
ഓരോ കണ്ണുനീർ തുള്ളികളും
കള്ളത്തിനന്തകനായി മാറും.
കള്ളത്തിനെന്നും അല്പായുസ്സെന്നും
സത്യം മരിക്കുകയില്ലെന്നതും
അറിയുകിൽ കൂട്ടരേ തീർച്ചയായും
സത്യത്തെ നെഞ്ചേറ്റി വാഴ്ത്തിടും നാം
കള്ളകഥകൾ തമസ്ക്കരിച്ച്
നമ്മൾ സത്യത്തിനൊടൊത്തു ചേർന്നുനിൽക്കും

ബേബി മാത്യു

By ivayana