പ്രവാസികള്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങി കിടക്കുന്നു.
ക്വാറന്റൈന് സൗകര്യമില്ലാത്തതിനാല്‍ കുവൈത്തില്‍ നിന്നുമെത്തിയ പ്രവാസികള്‍ കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു. മൂന്നു ബസുകളിലായി എത്തിയ സ്ത്രീകളുള്‍പ്പടെ 18 പേരാണ് റോഡിൽ കാത്ത് കിടക്കുന്നത്.ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ എല്ലാവരും കാസര്‍ഗോഡ് സ്വദേശികളാണ്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.…
