ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിൽ ശർഖിയ ഗവര്‍ണറേറ്റിലെ വാദിതൈനിലുണ്ടായ അപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സുനിൽ കുമാർ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

By ivayana