ഗാസ
രചന : സീന നവാസ് ✍️ ഗാസ ഒരു കവിതയാണ്അവിടെവെളുത്ത പൂക്കൾക്കുമേൽചെമന്നനിറം പടരുന്നുണ്ട്ഇനിയും വറ്റാത്ത പുഴയിൽകണ്ണുനീർതെളിനീരായി ഒഴുകുന്നുണ്ട്ഗാസ ഒരു കവിതയാണ്അവിടെവറുതി വറ്റാതിരിക്കാൻഒരു റൊട്ടികൂടെ ബാക്കിയുണ്ട്ആരോ ദാനംതന്നഒരു കവിൾ വെള്ളമുണ്ട്ഗാസ എന്ന കവിതയിൽഅടുപ്പില്ലാതെയുംതീയെരിയുന്നുണ്ട്ജനനത്തേക്കാളേറെമരണം പെരുകുന്നുണ്ട്ഗാസ എന്ന കവിതക്ക്ദയയേതുമില്ലെങ്കിലുംഭയമേറെയുണ്ട്ഏതോ പിഞ്ചുകുഞ്ഞിന്റെനിലവിളിയിൽനിശ്ശബ്ദമാകാത്ത ഹൃദയമുണ്ട്ഒരിക്കലവിടെമാതളനാരകംപൂവിട്ടിരുന്നുഗോതമ്പുമണികളിൽസ്നേഹം പൂത്തിരുന്നുപിന്നെയതേതോകവിതയിൽ കരിഞ്ഞുവീണുതീയും…