🥃 ‘മദ്യ’മേഖലകൾ 🥃
രചന : സെഹ്‌റാൻ* തലയോട്ടിയുടെ പിറകിലൊരുസുഷിരമുണ്ട്.അസ്വസ്ഥതയുടെവിത്തുകളൊക്കെഅതിനകത്താണ്പാകിയിരിക്കുന്നത്.മുളപൊട്ടുമ്പോൾവലിയ ചൊറിച്ചിലാണ്.അസഹ്യം!നിരത്തുകൾ വിണ്ടുകീറിക്കാണിക്കും.ആകാശം പൊട്ടിയടർന്ന് കാണിക്കും.മരങ്ങൾ ശിഖരങ്ങളടർത്തിക്കാണിക്കും.കാറ്റ് മുടിയഴിച്ചിട്ട് കാണിക്കും.ശൂന്യതയിലേക്ക് കൊളുത്തിയിട്ടിരിക്കുന്നൊരുകയറേണിയിലേക്ക്കാലെടുത്തു വെച്ച്കാടുകയറാൻ തുടങ്ങുന്നചിന്തകൾക്ക് മേൽഞാനപ്പോൾ മദ്യം പകരും.നുരയ്ക്കുന്നമദ്യത്തിനുമേൽചതുരാകൃതിയാർന്നൊരുഐസുകട്ട കണക്കേപൊങ്ങിക്കിടക്കും.
