വാക്കുകൾ വരച്ച ചിത്രങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ✍ അക്ഷരങ്ങൾക്ക്വർണ്ണച്ചിറകുൾ നല്‍കിപൂമ്പാറ്റകള്‍ക്ക് ജന്മം കൊടുത്ത്പൂന്തോട്ടത്തിലേക്ക്തേൻ നുകർന്ന്ഉന്മത്തരാക്കാൻപറഞ്ഞുവിട്ടഒരു ബാല്യകാലംഎനിക്കുണ്ട്.സ്വപ്‌നങ്ങളുടെനിറക്കൂട്ടുകളാൽനെയ്തെടുത്തപട്ടുകുപ്പായങ്ങൾ ധരിച്ചകൗമാരത്തിന്റെ നാളുകളുംഎനിക്ക് സ്വന്തമായുണ്ട്.പ്രണയത്തിന്റെവസന്തോത്സവങ്ങൾകൊണ്ടാടിയയൗവ്വനത്തിന്റെ ഓർമ്മകള്‍എന്നെ തരളിതനാക്കിയനാളുകളുംഎനിക്ക് സ്വന്തമായുണ്ട്.കാലത്തിന്റെ ഒഴുക്കിൽഅവ പറുദീസാനഷ്ടമായിഎന്നെ പൊള്ളിച്ചനാളുകളായി മാറി.അക്ഷരങ്ങളുടെ ലോകംതൊങ്ങലുകളാക്കിഅറിവിന്റെ ചക്രവാള സീമവികസിച്ചതോടെഞാൻജീവിതത്തിന്റെമുഖ്യധാരയിലേക്കിറങ്ങി.അക്ഷരങ്ങൾക്ക്രക്തവുംമജ്ജയുംമാംസവും നല്‍കിപടച്ചട്ടയണിയിച്ച്വർത്തമാനകാലപ്രവാഹത്തിൽപോരാളികളാക്കിമാറ്റിയിരിക്കുന്നു.പൂമ്പാറ്റകളുംനിറക്കൂട്ടുകൾ തീർത്തപട്ടുകുപ്പായങ്ങളുംപ്രണയത്തിന്റെവസന്തോത്സവങ്ങളുംഎന്‍റെ ഓര്‍മ്മകളുടെഅറകളില്‍വിലയം കൊള്ളുന്നു.അവര്‍ എന്‍റെഗൃഹാതുരസ്മരണകളായിഇന്നും ഒപ്പമുണ്ട്.
