ചിങ്ങപ്പുലരി
രചന : മംഗളൻ എസ്✍ ആദിത്യൻതന്നുടെ സഞ്ചാരപഥമിന്ന്ആവണി മാസത്തെ ചിങ്ങം രാശിയിൽആഘോഷാഐശ്വര്യ മേളങ്ങളോടെആർപ്പുവിളികളുയരുന്ന നാളല്ലോ!വർഷം മുഴുവനുമൈശ്വര്യമുണ്ടാവാൻവർണ്ണാഭമാക്കണമീ ചിങ്ങമാസം നാംവർണ്ണപ്പൊലിമയിലൂഞ്ഞാലിലേറി ദാവന്നിങ്ങണഞ്ഞിതാ ചിങ്ങപ്പുലരിനാൾ!ആശങ്കകളേറെ ബാക്കിയുണ്ടെന്നാലുംആവണി മാസത്തെ വരവേറ്റിടേണംആയിരപ്പറ നെല്ലുകൊയ്തെടുക്കണംആദരിച്ചീടണം കർഷകരെ നമ്മൾ..വർഷം മുഴുവൻ നമുക്കായ് പണിതോരെവർഷത്തിലൊരുദിനമാദരിക്കേണംവർഷപ്പുലരിയിൽ കർഷക നാളിതിൽവർധിത വീര്യമവർക്കു നാമേകണം!
