ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: December 2020

വിടപറയുന്ന ഡിസംബർപ്പൂക്കൾ ….. Muraly Raghavan

ഡിസംബർ നീയൊരു പാവം,ദളങ്ങൾകൊഴിയുന്ന പുവുപോലെയാണ്.വിടർന്നു കൊഴിയുന്ന പൂക്കൾസൗരഭ്യം പരത്തിയിതളുകളെല്ലാംകൊഴിയുന്ന നൊമ്പരപ്പൂക്കൾപോലെ.വിടപറയുന്ന ധനുമാസരാവുകൾമഞ്ഞിൻകണങ്ങളാൽ കുളിരണിയും,മനസ്സുകൾ മലർമന്ദസ്മിതത്താൽകവിതകൾ ചൊല്ലുന്ന സായന്തനങ്ങൾപ്രണയവിരഹങ്ങളെ നെഞ്ചിലേറ്റി .സുന്ദരമായ് വിടർന്നുനിൽക്കുന്നപുഷ്പദളങ്ങൾക്കെത്രയഴകെഴും,പ്രണയത്തിൻ പ്രതീകമാം പനിനീർപ്പൂവുംമനസ്സുകളെ പ്രണയാർദ്രമാക്കുന്നതാംമുല്ലപ്പൂക്കൾതൻ സുഗന്ധങ്ങളുംഎത്രയോ പൂക്കാലങ്ങൾ കണ്ടുണർന്നപ്രഭാതങ്ങളുടെ സൗന്ദര്യമെല്ലാംസ്വന്തമാക്കുന്ന ഡിസംബർ നീയെന്നും,വിടവാങ്ങലിന്റെ വിങ്ങലുകളിൽവിരഹാർദ്രയാകുന്നു , പ്രിയസഖേ ?സ്വപ്നങ്ങളെത്രയോ കണ്ടുറങ്ങിമോഹങ്ങളൊത്തിരിയേകി…

നല്ല മനുഷ്യനായി ജീവിച്ചാൽ മാത്രം മതി….Prem Kumar

ഇന്നലെ ഒരു അടുത്ത ബന്ധുവിനെ കാണുവാനും സംസാരിക്കുവാനും ഇടയായി. കുറേ നാളുകൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടുകയായിരുന്നു. സർക്കാർ സർവ്വീസിൽ വളരെ ഉന്നതമായ നിലയിൽ പ്രവർത്തിക്കുന്ന ഒരാൾ. പക്ഷെ ഏറെ വർഷങ്ങളായി മാനസികമായി ഞങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് എന്റെ…

അടഞ്ഞുപോകുന്നവാതിലുകൾ …. നിയാസ് സലിം

തുറക്കുംതോറുംഅടഞ്ഞുപോകുന്നവാതിലുകൾസ്വയംപൂട്ടിടുന്നു.എത്രയടച്ചാലുംതുറന്നുപോകുന്നജനാലകൾകൊളുത്തു പറിച്ചെറിയുന്നു.അകത്തേക്കുകയറാൻമടിയ്ക്കുന്നകാറ്റും വെളിച്ചവുംപേപിടിച്ചു പേടിപ്പിക്കുന്നു.കത്താൻ മടിയ്ക്കുന്നഅടുക്കളയുടെ മിടിപ്പ്തീന്മേശ പൊള്ളിക്കുന്നു.പ്രകാശം പരത്താത്തസന്ധ്യാവിളക്കിൻ വിളർച്ച..കെട്ട സൂര്യന്റെവിരസത്തുടർച്ച …വസന്തംമറന്നഋതുഘോഷയാത്രഅമ്മൂമ്മമാത്രംഅന്നുമിന്നുംപിരാന്ത് പറയും,വിൽപ്പനയ്ക്ക് വെച്ച വീടുമാത്രംവിലപേശി വാങ്ങരുതെന്ന്.

ഡ്രൈവർ കസ്റ്റഡിയിൽ.

മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തതായാണ് വിവരം. അപകട മരണത്തിൽ ദുരൂഹതയെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഡ്രൈവറും ലോറിയും കസ്റ്റഡിയിലായിരിക്കുന്നത്. ആരോപണവുമായി അദ്ദേഹത്തിന്‍റെ കുടുംബവും ഇന്നലെത്തന്നെ…

കർഷകർ….. Divya C R

പൊരിവേനൽച്ചൂടിനാൽപൊള്ളിയടർന്ന പാദങ്ങളിൽനനഞ്ഞൊട്ടിയ മൺതരികൾവിയർപ്പിന്റെ വിലയെത്ര-ന്നാർത്താർത്തു ചോദിക്കുന്നു..!എനിക്കതിനുത്തരം ചൊല്ലുവാ-നാവതില്ലെൻ പ്രിയരെ..നിൻ പാദങ്ങൾ തിളച്ചടാറിനാൽ വേവുമ്പോൾഅവകാശങ്ങൾക്കായിചിതറുന്ന പ്രാണരക്തം ;തലസ്ഥാനനഗരി നിറയുന്നനിങ്ങൾക്കൊപ്പമെൻആത്മാവ് ചേരുന്നു.ഞാനെന്നുമെൻ സ്വത്വ-ബോധം തിരയുന്നതുംമണ്ണിടങ്ങളിൽ പതിഞ്ഞപിതാമഹർ പൊഴിച്ചവിയർപ്പുംഞാനിന്നുമുണ്ണുന്നു.പുതുപുലരിയുടെ സ്വർണ്ണ-നാളം പുൽകിയെൻനാടുണരുവാൻ..“അധികാരമേ കൺതുറക്കൂ..” ദിവ്യ സി ആർ

ഒരു കൊലപാതകത്തിൻറെ മറുപുറം തേടി… ഒ ഫിറോസ്‌

കോട്ടയം ആസ്ഥാനമാക്കി പ്രസിദ്ധീകരിച്ചു വരുന്ന “മ” വാരികകളിലെ ഡിറ്റക്റ്റീവ് നോവലുകളുടേയും ക്രൈം ത്രില്ലറുകളുടേയും സ്ഥിരം വായനക്കാരനായിരുന്നു ഞാൻ. ബാറ്റൺബോസും, കോട്ടയം പുഷ്പനാഥും, മെഴുവേലി ബാബുജിയും, തോമസ് ടി അമ്പാട്ടുമൊക്കെ ബാല്യകാലത്തിലെ എൻറെ എത്രയെത്ര രാവുകളേയും പകലുകളേയും അപഹരിച്ചിട്ടുണ്ടെന്നോ? കൂടാതെ നാട്ടിലുള്ള സകല…

മന്ദാരം…. Siji Shahul

അങ്കണനടുവിലൊരു ചെറുതറയില് മന്ദാരച്ചെടിനാമ്പിട്ടുഅമ്പലമുറ്റത്തുണ്ടിവളൊരു ചെറുവാടികപോലെ നാളായിദേവന് കണിയായ് നേദിക്കും ദിനംദേവിതൻ വാർമുടി ചൂടിക്കുംഹിമകണമുതിരും നാളിൽ കണ്ടുആ ചെറു മന്ദാരം പുഷ്പിച്ചുഉർവ്വശി മേനക രംഭ തിലോത്തമഅഞ്ചാമിതളില് വരലക്ഷ്മിതുഷാരമുത്തുകളിതളിൽ തൂക്കീവധുവായ് വിരിഞ്ഞു പുലരിയില്കാലേ കാമിനി തൊട്ടുതലോടുംധവളിമയാർന്നാ പുതുമലരിൽകാഞ്ചനാരചെപ്പിനു നടുവിൽകാണാം നല്ലൊരു ഉണ്ണ്യാട്ടംമൂറ്റത്തഴകൊടൂ വാഴും ചേലെഴുംഗോവിദാരം…

തിരിച്ചറിവിൻ്റെ നിഗൂഢതീരങ്ങൾ ….. Letha Anil

ചാതുർവർണ്യം കൂട്ടിക്കിഴിച്ചതുംഅയിത്തമെന്നൊരു വാക്കിലകലം കുറിച്ചതുംഅടിയാത്തിപ്പെണ്ണിൻ്റെഉsലളന്നിട്ടതുംഞാനല്ല ഞാനല്ല കൂട്ടുകാരാപറയും നാഴിയുമറിയാതെ പലവട്ടംപത്തായം നിനക്കായ് തുറന്നില്ലേപാതിവിശപ്പു പകർന്നെടുത്ത് വലംപാണിയായ് കൂടെക്കൂട്ടിയില്ലേകൈ മെയ് മറന്നു വേല ചെയ്വോന്കൂടൊന്നു കൂട്ടണമെന്നൊരാശപറമ്പിലൊരു കോണിൽ കൂര പൊങ്ങിപൊറുതിക്കൊരു പെണ്ണും കൂടെയെത്തി.ചെങ്കതിരോനായ് തിളച്ചതും ചോന്നതുംഒക്കെ നിനക്കായ് കൂട്ടുകാരാസൂത്രവാക്യങ്ങളിലെന്നെനിക്കായ്സങ്കലനം നീ കുറിച്ചുവെച്ചുഇക്കാണും ഭൂവിൻ്റെയുടയവൻ…

മൗനസംഗീതം …. Ajikumar Rpillai

“നിന്റെ മൗന ത്തിന്റെമുന്തിരി നീരിനാൽഎന്നെ നിറയ്ക്കുകഅതെന്നിൽ നിറഞ്ഞു തുളുമ്പട്ടേഅതിന്റെ പ്രചുരിമഎന്തൊരനുഗ്രഹം!”റൂമിയുടെ വരികൾ എന്നും ആത്മാവിന്റെ പ്രവചനങ്ങളാണ് സമ്മാനിക്കുന്നത്,,,തിരസ്കാരങ്ങളുടെ സീൽക്കാരത്തിൽ വീർപ്പുമുട്ടിയ ഉപബോധമണ്ഡലത്തിൽ വെളുപ്പും നീലയും കലർന്ന ഉഗ്രജ്യോതിയിൽ സൂര്യൻ വിസ്പോടനങ്ങളുടെതാണ്ഡവമാടുകയായിരുന്നു!വേദനയുടെ പടുകുഴിയിൽകൈകാലുകൾ ബന്ധിച്ച് സ്വാതന്ത്ര്യം നിഷേധിച്ചത് വല്ലാത്ത വീർപ്പുമുട്ടലോടെയാണ് സാൻഡ്ര തിരിച്ചറിഞ്ഞത്,,,!കിഷോർ,,,,…

കക്ഷത്തിൽ വയ്ക്കാൻ …. Shangal G T

നമ്മുടെ കക്ഷത്തിൽ വയ്ക്കാൻപാകത്തിന്എല്ലാം വളച്ചൊടിച്ചും മടക്കിയുംചുരുക്കിയും പ്രപഞ്ചത്തെതന്നെനാം ഒരു പരുവമാക്കി-വച്ചിരിക്കുകയല്ലെ….ഒരു കവിതയെന്ന വിസ്മയത്തെവായന വ്യാഖ്യാനിച്ച്തരംതാഴ്ത്തുന്നതുപോലെആകാശത്തെ നാംകണ്‍വെള്ളയോളം ചുരുക്കിക്കളയുന്നുകടലിനെകിണറിനോളം ചുരുക്കിതിരകളെന്ന വിസ്മയത്തെഇല്ലാതാക്കുന്നു…..വെറും മരങ്ങളായുംമൃഗങ്ങളായുംകാടെന്ന അത്ഭുതത്തെ തകിടംമറിക്കുന്നു….ഭൂമിയെന്ന മഹാവിസ്മയത്തെപോരാടുന്നനാട്ടുരാജ്യങ്ങളുംആധാറും പഞ്ചായത്തുകളുമായിതരംതാഴ്ത്തുന്നു….പ്രപഞ്ച വിന്യാസങ്ങളുടെഇങ്ങേയറ്റത്ത്കണക്കൂട്ടങ്ങളുടെഅതിസാഹസികമായആകാശച്ചാട്ടങ്ങളെ(പാരച്യൂട്ട് ജംപുകളെ)ജൻമങ്ങളെന്നുംചാട്ടങ്ങളിലെ ആകാശാനുഭവത്തെജീവിതം എന്നുംനാമിങ്ങനെ വല്ലാതെചുരുക്കിക്കളഞ്ഞിരിക്കുന്നു..!!!!