Month: December 2020

സംപ്രതി വാര്‍ത്താഹാ സൂയന്താ… Haris Khan

“പരാജയത്തിൽ നിന്ന് ആരും പാഠം പഠിക്കുന്നില്ല ….”★മാധ്യമങ്ങളേയും, യു ഡി എഫിനെയുമാണ് ഞാനുദ്ദേശിച്ചത് എന്ന് തെറ്റിധരിച്ചേക്കരുത്.“തരൂരിനെ വിളിക്കൂ കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.. “★ബിരിയാണി ചെമ്പിൽ കുറിയരിയുടെ കഞ്ഞി വെക്കാറില്ല…തരൂർ മിനിമം ദേശീയ അദ്ധ്യക്ഷസ്ഥാനം അർഹിക്കുന്നുണ്ട്…“കൂപ്പർ”★കേരള രാഷ്ട്രീയത്തിന് “കൂപ്പറി”നോടിത്ര വിരോധം എന്താണാവോ..?30 ലക്ഷത്തിൻെറ…

പുൽക്കൂട് ഉണ്ടാക്കുമ്പോൾ !…. Mathew Varghese

പിറക്കാനിടമില്ലാതലഞ്ഞുദേവൻ, അവനിയിൽ ഭവനങ്ങൾതമസ്സിൽ, പാപാന്ധകാരങ്ങളിൽ!പതുക്കെ വിരൽമുട്ടി വിളിച്ചുനാഥൻ, തുറക്കാനൊരു വാതിലി-ല്ലാത്തതാണെനിക്ക്, സ്വന്തമായ്ഇടമെൻ ഇടനെഞ്ചിലൊരുക്കി,ഇനിയൊരു, തെളിച്ചത്തിനിമകൾതുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് ‘വെളിച്ചം, ഹൃദയത്തിൽ പരന്നുഎനിക്കുള്ളം നിറഞ്ഞു, ദൈവത്തിൻസന്മനസ്സിന്റെ, സമാധാനമായ് !ശിശുവായ്,ജനിച്ചുവെന്നകമെ,അനുദിനം, പുൽക്കൂടൊരുക്കുന്നആരാരിലും, ഉണ്ണിയേശു പിറക്കും !മനസ്സിൽ ദുരന്തങ്ങളനന്തം,കനപ്പെട്ടു, കിടക്കുമ്പോൾ കുരിശ്ശെടുത്തൊരു-വേള, കാൽവരി പുൽകും അവൻ*അതിനായിടം, കൊടുത്തവിടുത്തെഅനുഗ്രഹക്കരങ്ങൾ…

അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി,…

മഹാത്ഭുതങ്ങളിലേക്ക് ….വിഷ്ണു പകൽക്കുറി

മഹാത്ഭുതങ്ങളിലേക്ക്മിഴികൾകടംകൊടുത്തിരിക്കുന്നവൻ്റെഇന്നലെകൾകടിഞ്ഞാൺനഷ്ടപ്പെട്ടകുതിരയെപോലെയായിരുന്നുദരിദ്രനെങ്കിലുംആർഭാടത്തിന്കുറവുവരുത്താൻഅവൻ്റെയുള്ളിലെമനുഷ്യന്കഴിയുമായിരുന്നില്ലപണത്തിനുമീതെപറക്കുന്ന പരുന്താകാൻമോഹിച്ച്അവനൊടുവിൽകടംകയറിനാടുവിട്ടപ്പോഴുംഅവൻ്റെയുള്ളിലെഅഭിമാനിതെരുവിലുറങ്ങാൻവിസമ്മതിച്ചിരുന്നുപിന്നീടുള്ളഅർദ്ധരാത്രികൾഅവൻ്റെതാകാൻതസ്കരൻ്റെകുപ്പായമണിഞ്ഞുനഷ്ടപ്പെട്ടുപോയതെല്ലാംവീണ്ടെടുത്തുഇരുളിൻ്റെമാറത്ത്സ്വയം അത്ഭുതങ്ങൾസൃഷ്ടിച്ചുകൊണ്ടെയിരുന്നുകാഴ്ചകൾനഷ്ടപ്പെടുന്നതുവരെ. വിഷ്ണു പകൽക്കുറി

ഇന്ത്യൻ ഹിറ്റ്ലർ …. Rajasekharan Gopalakrishnan

ജനാധിപത്യ സംവിധാനത്തിൽ പാർലമെൻറിലെ മുഴുവൻ സീറ്റും തങ്ങൾക്ക് അനുകൂലമായാലും ഒരു ഭരണാധികാരിക്കും സ്വേച്ഛാധിപതിയാകാൻ അനുവാദമില്ലെന്നോർക്കണം.ഇന്ത്യൻ ജനസംഖ്യയുടെ 100 % വോട്ടൊന്നുംമോഡിയുടെ ഭരണത്തിനു കിട്ടിയിട്ടില്ലല്ലോ.75 ശതമാനത്തിലേറെ കാർഷികവൃത്തി കൊണ്ടു മാത്രം കഷ്ടിച്ച് ജീവിച്ചു പോകുന്ന -വരുടെ നാട്ടിൽ, കർഷകർ ഒറ്റക്കെട്ടായി പുതിയ കാർഷിക…

വഴി മറന്നവരോട്. ….. പള്ളിയിൽ മണികണ്ഠൻ

വനയാത്രികന്റെധനവും പ്രാണനുംകൈയ്യൂക്കുകൊണ്ട്കീഴടക്കിയവനുപേര്രത്നാകരൻ.കൊല്ലുന്നവന്റെ പാപത്തിന്തിന്നുന്നവന് പങ്കില്ലെന്നമഹാസത്യം തിരിച്ചറിഞ്ഞ്‘വെളുപ്പുടുപ്പിലേക്ക് ‘ചുവടുമാറ്റിയപ്പോൾപാപിക്ക് വാല്മീകിയെന്ന് നാമമാറ്റം.!ഇലപ്പടർപ്പുകൾകളുടെ മറവിൽമരക്കൊമ്പിൽപ്രണയം പങ്കുവക്കുന്നഇണക്കിളികൾക്കു പേര്വാഴ്ച.!കാട്ടുപൊന്തയുടെ മറപറ്റിഇണക്കിളികളിലൊന്നിനെകൗശലക്കണ്ണാലുന്നംവക്കുന്നകാട്ടാളനീതിയുടെ പേര്വീഴ്ച.!വാഴ്ചയുടെ വേരറുക്കുന്നത്നരനായാലും നരിയായാലുംകാലമതിനൊരുപേരുനൽകിയിട്ടുണ്ട്.പാപം.വേടനും പക്ഷിക്കുംപ്രാണൻ സമമാണെന്നിരിക്കേന്യായക്കസർത്തുകൾകൊണ്ട്പാപമൊരിക്കലും ശുദ്ധീകരിക്കപ്പെടുന്നില്ല.പാപത്തിന് ശമ്പളംമരണമാണെങ്കിലുംഅതു വിധിക്കേണ്ടത്പിഴവു പറ്റാത്തവരാണ്.എന്നിട്ടും…….ഇണക്കിളികളിലൊന്നിനെശരമെയ്തുവീഴ്ത്തിയവേടന്റെ പാപത്തിനെതിരെസ്വരമുയർത്തിയവൻമഹാനായി.! ‘മാനിഷാദ’.!!!ചില പാപികളെഉയർത്തിനിർത്തുന്നത്അകക്കണ്ണടഞ്ഞവരുടെസ്വാർത്ഥലക്ഷ്യങ്ങളാണ്.വിചാരണ ചെയ്യപ്പെടാതെഓരോ വിരലുകളുംവേടനിലേക്കുമാത്രം നീളുമ്പോൾ,പാപം ഒരുപോലെയാണെന്നറിഞ്ഞിട്ടുംഒരാൾമാത്രം കുരിശിലേക്ക്. ചോരനിൽനിന്ന്മഹാതത്വങ്ങൾ…

നഷ്ടബാല്യം …… ഗീത മന്ദസ്മിത

കൊച്ചു കണ്ണൻ ചിരട്ടകൊണ്ടുമണ്ണപ്പമുണ്ടാക്കി വെച്ചതുംപച്ചിലകളരിഞ്ഞു ചേർത്തൊരുകൊച്ചു കൂട്ടാനൊഴിച്ചതുംകൊച്ചനുജനോടൊപ്പമായന്ന്കൊച്ചു പന്തു കളിച്ചതുംകൊച്ചു ചൂരലൊന്നേന്തിവന്നെന്റെടീച്ചറെപ്പോൽ നടിച്ചതുംഉച്ചവെയിലത്തു നാട്ടുമാവിന്റെകൊമ്പിലേറിക്കളിച്ചതുംഅച്ഛനിട്ടൊരൂഞ്ഞാലിലാടുവാൻഊഴമിട്ടങ്ങു നിന്നതുംതോട്ടു വെള്ളത്തിലൂളിയിട്ടങ്ങുകേമരായ് പൊങ്ങി വന്നതുംതോർത്തെടുത്തൊരാ നേർത്ത മീനിനെചേർത്തു കുപ്പിയിലിട്ടതുംഓർത്തെടുക്കുവാനേറെയുണ്ടൊരാബാല്യകാലത്തിനോർമകൾഭാരമേതുമേ തോളിലേറ്റാത്തഭാഗ്യകാലത്തിനോർമ്മകൾനഷ്ടമായൊരെൻ ബാല്യകാലത്തെഇഷ്ടമായിരുന്നെന്നുംകഷ്ടമായത് നഷ്ടമായതെ-ന്നോർത്തിരിപ്പു ഞാനിന്നും ഗീത മന്ദസ്മിത 📝

രാധാഗോവിന്ദം…. Unni Kt

ഇന്ന് മടക്കയാത്രയാണ്. അതിനുമുമ്പ് ഒരിക്കൽക്കൂടി അവളെക്കാണണം.ഞാനെത്തുമ്പോൾ ഞങ്ങൾ സ്ഥിരമായിരിക്കാറുള്ള സിമന്റ് ബെഞ്ചിൽ അവളെന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.എങ്ങനെ തുടങ്ങണമെന്ന എന്റെ സങ്കോചം അറിഞ്ഞിട്ടാവണം അവൾതന്നെ തുടക്കമിട്ടു.ആഹാ ഗോവിന്ദ്…നീ വരുമോ എന്നുഞാൻ സംശയിച്ചു….,യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായോ…?എനിക്ക് വല്ലാത്തൊരദ്‌ഭുതം തോന്നി. സ്ത്രീകളെല്ലാം ഇങ്ങനെയാണോ, സാഹചര്യങ്ങളോട് വേഗം സന്ധിചെയാനുള്ള…

വാർമുകിൽത്തേരിൽ …! Madhavi Bhaskaran

ഏതോ വിഷാദത്തിലാണ്ടിരിപ്പാണവൾഏകാന്ത സ്വപ്നതീരം തേടും പെണ്ണവൾതപ്ത മനസ്സുമായ് മീട്ടുന്ന രാഗത്തിൽഏഴല്ലെഴുപതുരാഗഭാവങ്ങളോ …!മാമയിൽച്ചേലുള്ള പൈങ്കിളിയായവൾരാഗാദ്രമാനസയായിരുന്നിന്നലെ –രാ വെളുക്കും വരെ രോമാഞ്ചം കൊണ്ടവൾരാക്കിളിപ്പാട്ടിലെ ഈരടി മൂളിയോൾമേഘനാദത്തിന്നകമ്പടിയോടെയാവാർമഴവില്ലൊന്നു വാനിലുദിക്കവേപൂഞ്ചിറകേറെ മിനുക്കിയൊരുക്കിയാപൂത്ത കിനാക്കൾക്കു പൂമെത്ത തീർത്തവൾപുലർകാല വേളയിൽ പുതുമണവാട്ടി പോൽപൂമാനവും നോക്കി പുഞ്ചിരി പൂണ്ടവൾചാമരം വീശുന്ന ചേലൊത്ത…

ഫിഫയുടെ ലെവൻഡോവ്‌സ്‌കി.

2020ലെ ഫിഫയുടെ മികച്ച പുരുഷ താരമായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടു.ക്രിസ്ത്യാനോ റൊണാൾഡോയെയും ലയണൽ മെസിയേയും മറികടന്നുകൊണ്ടാണ് ലെവൻഡോവ്‌സ്‌കിയുടെ നേട്ടം.ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ് ലിഗയിലും കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്. ക്രിസ്റ്റ്യാനോ…