Month: March 2023

കുടമുല്ലപ്പൂവ് പറഞ്ഞത്

രചന : സുനി ഷാജി ✍ മുല്ലപ്പൂവ് കൃഷിക്കാരൻ ശെൽവത്തിന്റെ പൂന്തോട്ടത്തിന്റെ നടുവിലായിരുന്നു ആ കുടമുല്ല നിന്നിരുന്നത്.യഥാകാലം പുഷ്പിണിയായ കുടമുല്ല നിറയെ പൂമൊട്ടുകൾ…മുല്ലമൊട്ടുകൾ പാകമായപ്പോൾ അയാൾ തന്റെ തോട്ടത്തിലെഒരു ഭാഗത്തു നിന്നും മുല്ലമൊട്ടുകൾ പറിക്കാൻ ആരംഭിച്ചു.അത് കണ്ടു പേടിച്ചരണ്ടു പോയി ആ…

തീർത്ഥാടനം

രചന : യൂസഫ് ഇരിങ്ങൽ✍ പഴയ വീട്ടിലെതുരുമ്പിച്ച് മാറാലമൂടിയ പഴകിയ പെട്ടിയിൽ നിന്ന്നിന്റെ കൈപ്പടയിലൊരുകുറിപ്പ് കിട്ടിവടിവൊത്ത അക്ഷരങ്ങളിലേക്ക്ഓർമ്മകളുടെവെയിൽ വെട്ടം വീണപ്പോൾനുണക്കുഴി തെളിയുന്നൊരുചിരി പോലെ തോന്നിഒരു പാട് ജീവിത വിജയികളെനൊന്ത് പ്രസവിച്ചൊരുപഴയ ക്ലാസ് മുറിയിലെനരച്ച ചുവരുകളിൽ നിന്ന്അടക്കിപ്പിടിച്ച ചിരികളുടെകടലാസ് ചിത്രങ്ങൾവെറുതെ തൊട്ടു നോക്കിതൊടിയുടെപടിഞ്ഞാറെ…

യാത്രകളിൽ തെളിയുന്ന ചരിത്രം ..

രചന : മൻസൂർ നൈന ✍ ചരിത്രം എത്ര ചെറുതാണെങ്കിലും അറിയുന്നത് നിങ്ങളിലെത്തിക്കുക എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അതിനായുള്ള ഓരോ യാത്രകളും ശരിക്കും ആസ്വദിക്കാറുണ്ട്. ഓരോ യാത്രയിലും മിക്കവാറും ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവും . കഴിഞ്ഞ ദിവസം പള്ളുരുത്തിയിൽ പോയപ്പോൾ കുമ്പളങ്ങി…

തള്ള

രചന : ബിജു കാരമൂട് ✍ മീൻ മുറിക്കുമ്പോഴുംപശുവിനെ തീറ്റുമ്പോഴുംവള്ളിപ്പയറിന്വെള്ളംകോരുമ്പോഴുംപണ്ടേ അമ്മ പാടാറുള്ളഒരു പാട്ടുണ്ടായിരുന്നുബട്ടർഫ്ളൈസ് ആർ റിപ്പീറ്റിങ്അന്നൊന്നുംഅതത്ര കാര്യമാക്കിയില്ലകാര്യമല്ലാത്തതെല്ലാംകാര്യമായി തുടങ്ങുന്നഒരു പ്രായത്തിൽ എന്നോഅതിന്റെ പിന്നാലെഅന്വേഷിച്ചുപോയിഅമ്മയോട് തന്നെ ചോദിച്ചപ്പോൾപണ്ടെങ്ങോ സ്കൂളിൽ പഠിച്ചതാണെന്ന്ചാടിക്കടിക്കാൻ വന്നുഒരുപാടലഞ്ഞ്ഒരു നദിയുടെയും തീരത്ത്നിലാവിൽ നക്ഷത്രമെണ്ണികിടക്കാതെതന്നെഅത് കിട്ടിസംഭവം ഇതാണ്പഴയ ഒരു പാഠപുസ്തകക്കവിതബട്ടർഫ്ളൈസ്…

ഒരു ചെറിയ ഈച്ച.

രചന : ജോർജ് കക്കാട്ട്✍ അടുത്തിടെ, സന്തോഷത്തോടെ, ഞാൻ കണ്ടുഒരു ചെറിയ ഈച്ച പറന്നു വന്ന് ,ഒരു ആപ്പിൾ ഇലയിൽ ഇരിക്കുന്നുഅവളുടെ രൂപം അതിശയകരമാണ്പ്രകൃതിയുടെ വിരലുകളിൽ നിന്ന്അതിനാൽ നിറത്തിൽ,ഒരു ഛായാ ചിത്രത്തിലെന്നപോലെ,ഒപ്പം വർണ്ണാഭമായ തിളക്കത്തിൽ രൂപപ്പെട്ടു.അവളുടെ ചെറിയ തല പച്ചയായിരുന്നുസ്വർണ്ണം ചെറിയ…

ജീവമുകുളങ്ങൾ.

രചന : ബിനു. ആർ. ✍ കൽപ്പാന്തകാലത്തിൽകാലത്തിന്നെറുകയിൽമാമുനിയാകുമീശൻകറുത്ത കൺമിഴികൾകണ്ടുവിലോചനനായ്..കാലത്തോടേറ്റുമുട്ടാൻപൊന്നിൻ ഹൃദയവുമായ്പൂത്താലത്തിൽ നെയ്നാളവുമായികാത്തുനിന്നു,അവൾമലരമ്പനെ കാത്തുനിന്നു.ചിത്രത്തൂണിന്മടിയിൽ ചിത്രകഞ്ചുകത്തിന്നിടയിൽചിത്രവദനവുമായി കത്തിരുന്നവൾമാന്മിഴിയാൾ,ചിലമ്പിച്ചചിന്തകളാൽ കണ്ടുനിന്നുമാരനെന്നു ഗണിതം ചൊല്ലിയവനെപലവട്ടം കണ്ടുനിന്നു.യാമം നിലാവിൽ മുങ്ങിയനേരംനക്ഷത്രവിളക്കുകൾ കണ്ണടച്ചനേരംപകർന്നു കിട്ടിയ ജീവമുകുളവുമായ്തരാട്ടിൻ ഈണങ്ങൾ തേടിയലഞ്ഞുഅവൾ അനുരാഗലോലയായ് മൂളിനിന്നു.ആരുമേ കാണാതിരുന്നരാവിൽആലോലമാടും സ്വപ്നങ്ങളെല്ലാം വിട്ട്അനുരാഗലോലയായ് അവളിരുന്നുഅരികിൽ രാഗരേണുക്കളുമായ്ആരാനുമറിയാതെ…

ബോധിവൃക്ഷങ്ങൾ

രചന : മനോജ്‌.കെ.സി.✍ മനോഗംഗേ, നവസർഗ്ഗരമ്യനാളച്ചിറ്റോളങ്ങൾ ചൈത്രരഥമേറിനിൻ മേധയിൽ ചുരത്തുമാ മഹിമയുടെയുറവകൾതേടുന്നതെവിടെപർണ്ണശാലകളിൽ ധ്യാനമൂകമാകും യതികൾതൻമുഖദാവിലോ, അതോ ; പുണ്യംപെറും തീർത്ഥഘട്ടത്തിലോ.കാളിമകബന്ധങ്ങൾ നന്മതൻ വേരറുത്തീടും നിഴൽയുദ്ധ –നടനമേളങ്ങൾ നാടാകെ ഇരുൾ വിതച്ചീടുമ്പോൾനീ തെരഞ്ഞലയുന്ന പുണ്യൻ, ശാന്തത തുടിയ്‌ക്കുംകാട്ടുനീർച്ചോലതൻ ശീതളിമയിൽ തപം കൊണ്ടിരിപ്പോ…?സംസ്കാരനാമ്പുകൾ ചിതലുകേറി…

അജ്ഞതയുടെ ഏഴാം വളവ്

രചന : ഈമിറ ✍ അജ്ഞതയുടെ ഏഴാമത്തെ തെരുവിലാണ് ഞാനിപ്പോ നിക്കുന്നത്. രാവിലേ ഇറങ്ങിയതാണിവിടേയ്ക്ക്.ഞാനിവിടെ ഒരാളെ കാണാൻ വന്നതാണ് ..പണ്ടെനിക്ക് മുട്ടായി വാങ്ങി തന്നിരുന്ന ഒരു മനുഷ്യനുണ്ടാരുന്നു.. അതിയാന്റെ കുഞ്ഞി മോള് ദീനം പിടിച്ച് കെടപ്പാണ്,പേപ്പറൊക്കെ ആയിട്ട് ആപ്പീസ് കേറിയെറങ്ങി അവര്…

ഓറഞ്ച്

രചന : ശിഹാബുദ്ദീൻ കുമ്പിടി✍ ആസ്പത്രിക്കിടക്കയിലായഎന്നെ കാണാൻഅങ്ങാടിയിൽ നിന്ന്ഓറഞ്ച്തോട്ടങ്ങൾ കയറി വന്നു.കീറിയ ഇലകളുടുത്ത്അർദ്ധനഗ്നരായവർവരിവരിയായി വന്ന്റൂമിൽ കയറുന്നു.ചെരുപ്പിടാത്ത വേരുകളിൽമണ്ണടരുകൾ പൊടിയുന്നു.എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന എന്നെ‘കിടക്കൂ’ എന്നാംഗ്യംകാണിച്ചൊരു ചെടി പതിയെഓറഞ്ച് പൊളിക്കുന്നു.ജനാലക്കരികിലും വരാന്തയിലുംമാറിനിൽക്കുന്ന കുട്ടികൾക്ക്അല്ലികളടർത്തിവീതിച്ചു നൽകുന്നു.ഓറഞ്ചുഗന്ധത്തിൽപൊതിഞ്ഞ മുറിയെതൂവൽ പോലെകാറ്റ് താഴേക്കിടുന്നു.ഏതോ മീൻപിടുത്തക്കാരന്റെവലയിൽ കുടുങ്ങിയഅസ്തമയസൂര്യനെ പോലെ ഓറഞ്ച്!വലയുടെ…

മണ്ടനായിരിക്കാൻ കഴിയുന്നത് ഒരു പുണ്യമാണ്.

രചന : അൻസാരി ബഷീർ✍ അപരിചിതനായ ഒരാൾ വീടിൻ്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം സി.സി.ടി.വി യിലൂടെ കണ്ട് ഞെട്ടിത്തരിച്ചുപോയി ആ കുടുംബം ! അവധി ആഘോഷിക്കാൻ പകൽ പുറത്തുപോയിട്ട് രാത്രിയോടുകൂടി തിരിച്ചെത്തിയതാണ് ദിനേശും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം.. അല്പം വിജനമായ…