രചന : ഈമിറ ✍

അജ്ഞതയുടെ ഏഴാമത്തെ തെരുവിലാണ് ഞാനിപ്പോ നിക്കുന്നത്. രാവിലേ ഇറങ്ങിയതാണിവിടേയ്ക്ക്.
ഞാനിവിടെ ഒരാളെ കാണാൻ വന്നതാണ് ..
പണ്ടെനിക്ക് മുട്ടായി വാങ്ങി തന്നിരുന്ന ഒരു മനുഷ്യനുണ്ടാരുന്നു.. അതിയാന്റെ കുഞ്ഞി മോള് ദീനം പിടിച്ച് കെടപ്പാണ്,
പേപ്പറൊക്കെ ആയിട്ട് ആപ്പീസ് കേറിയെറങ്ങി അവര് മടുത്തെന്ന്
ഇന്നലെയാനെനിക്ക് മോളീന്ന് വിളി വന്നത്.
എന്നെ സർക്കാരയച്ചതാണ്.


ഇവിടെ കാണുന്നതൊക്കെ കുറിച്ചെടുക്കണംന്ന് മേലാപ്പീസറ് പറഞ്ഞാരുന്നു..
ആദ്യ വർക്കാണ്..
അത് തൊടങ്ങേണ്ടത് ഒന്നാലോചിച്ചാ ഇവിടുന്ന് തന്നെയാണ്…
ഏല്ലാ അഴുക്കും വന്ന് ചേരുന്ന ഈ മാർക്കറ്റിന്റെ ഒത്ത നടുക്കൂന്ന്..
ദേ….. നോക്കിയേ
അവിടേം ഇവിടേം ആഘോരം പ്രസംഗിക്കുന്ന വെളുത്ത മനുഷ്യരിവിടെ വീട് തെണ്ടി നടക്കുന്നുണ്ട്
വാഗ്ദാനവർഷങ്ങൾ നീട്ടി എറിയുന്നുണ്ടവർ.ആരുടെ നെഞ്ചത്തോട്ടാണോ എന്തോ…
വീടില്ലാത്ത മുത്തിമാരാണ് അതിനു മുന്നത്തെ തെരുവുകളിൽ..
ചാക്കിൽ തല വെയ്ക്കുന്ന വല്യപ്പൻമാരെക്കൊണ്ട് പൊറുതി മുട്ടിയെന്ന് കടക്കാരൻ ദിവാരേട്ടൻ ഇടയ്ക്ക് പറയാറുണ്ട്.


ഓരിക്ക് വൃത്തി ഇല്ലത്രേ…
പട്ടീo കുട്ടീം എല്ലാം കൂടെ ഒന്നിലാത്രെ തല വെക്കുന്നെ…
എണീക്കുമ്പോ നേരം ഉച്ചയാവും ന്ന്, പിന്നേം തെണ്ടല് തന്നെ
ആ നാലാം തെരുവ് കണ്ടാരുന്നോ..നിങ്ങളാരേലും.
അവിടെ മൊത്തോം പെഴച്ച പെണ്ണുങ്ങളാന്ന്,
അതിനൊന്നും തുണി കാണുകേലന്ന്
ആടെ മൊത്തോം തീട്ടത്തിന്റെ നാറ്റാണെന്ന് പ്രസിഡന്റ് പറയുന്ന കേട്ടാരുന്നു…
അയാക്കത് എങ്ങനെ അറിയാം കർത്താവേ …


പ്രസിഡന്റ്ന് എല്ലാം പെണ്ണ് തന്നന്ന്
അതിലൊരുത്തി നീട്ടി പറയുന്ന കേട്ടപ്പോഴാണ് വിളിക്കേണ്ടത് കർത്താവിനെയല്ലെന്ന് എനിക്ക് മനസ്സിലായത്.
മൂന്നും രണ്ടും തെരുവുകളിൽ വല്യ പ്രശ്നമൊന്നുമില്ല.. അതിലൊന്ന് പള്ളിവക സെമിത്തേരീം മറ്റൊന്ന് വേസ്റ്റ് ഇടുന്ന തരിശ് ഭൂമീമാണ്..
അവിടെ ആകെ ആ കപ്പിയാരും പള്ളീലെ ചത്ത വയസ്സൻ പ്രേതങ്ങളും ഇടയ്ക്ക് വരുന്ന ലോറിക്കാരും മാത്രെ ഉള്ളൂ.


ഇനിയൊരു തെരുവ് ഉണ്ട്, അഞ്ചാം തെരുവ്.. അതാണ് കാണേണ്ടത് എന്തിയെ..?
ഇവിടെ എവിടെയോ ആണത്.
അവിടെ ആണേ വല്യ ആളും പേരും ഒന്നും ഇല്ലേo താനും
ശെരിക്കും ഇതൊരു കവലയാണ്.
ഒന്ന് നോക്കാന്നെ.
ആഹാ ,ദാ വരുന്നു ഒരു ചേട്ടൻ
കയ്യിൽ ഒരു കത്തി വിത്ത് സൈക്കിള്
ഒന്ന് നിക്കണേ….


ഈ വഴിക്കവല ആ സ്ഥലം എവിടാ ഇവിടെയെങ്ങാണ്ട് അല്ലേ അത്.
നീ ഏതാടീ പെണ്ണെ..
പുതിയ ഉരുപ്പടി വല്ലതും ആണോ..
കണ്ടിട്ട് ഒരുപാട് ഓടിയ ലക്ഷണം ഒന്നും ഇല്ലല്ലോ, ഇങ്ങട്ട് വന്ന് മുട്ടിയതാണല്ലോ
കണി കൊള്ളാം ഒരു കളിയ്ക്ക് ഉണ്ട്.
എന്റെ പൊന്ന് ചേട്ടാ..
ഒരുപാട് ഓടിയിട്ട ഇവിടെ വരെ എത്തിയത്…
ചേട്ടൻ ചോദിച്ചതിന് മറുപടി തായോ.


അല്ലേ ആളെ വിട്
നീ കൊള്ളാലോ പെണ്ണെ.
വെളുപ്പും ഉരുക്കും ഇച്ചിരി ചൂടും..
കിട്ടിയ പൊളിക്കും
ചേട്ടൻ മിക്കവാറും മേടിച്ച് കൂട്ടും.
അല്ല, രേവതി കുഞ്ഞല്ലേ അത്.
കുഞ്ഞെന്താ ഇവിടെ.?
എനിക്ക് ആ വേലപ്പെട്ടന്റെ കുഞ്ഞിനെ ഒന്ന് കാണണം.
മോളെ.. ഈ സ്ഥലം അത്ര നന്നല്ല
മോൾക്ക് ഒന്നും വരാൻ പറ്റിയ ഇടമല്ല.


എന്റെ ദൈവമേ…എന്ത് പറച്ചിലാണ് ഇത് . ഇതെന്തൊരു കാലം അല്ലേ മാഷേ
അപ്പൊ ഇത് തന്നെ അഞ്ചാം തെരുവ്.
കാലിയും കഞ്ഞിയും കാന്തന്റെ മുള്ളും
എന്ന് മാഷ് പറഞ്ഞു കേട്ടിട്ടില്ലേ..
അത്പോലെ ഇവിടെ കൊറേ മാമമ്മാര് നെരന്നിരിപ്പോണ്ട്.അല്ലേ മാഷേ.?
പെണ്ണെന്നു കേട്ട അവിടെ വീഴും
അത് അങ്ങനെ മറ്റൊരു തെരുവ്.


എന്തോരം പെണ്ണുങ്ങളാ ഇവിടെ പെഴച്ച് വീണിട്ടുള്ളത്.. അതിനെയൊക്കെ എടുത്ത് നാലാം തെരുവിലോ മൂന്നിലോ കൊണ്ട് ഇടും..അങ്ങനെ അല്ലിയോ ഇപ്പഴും.
ആര് ചോദിക്കാൻ….
കഞ്ചാവും പെണ്ണും കള്ളും കൊറേ പ്രാന്തന്മാരും… പുതിയ തലമുറയ്ക്ക് കുരുത്തക്കേട് പഠിക്കാൻ പറ്റിയ ഇടമാണിന്നിത്. മോളെ.
എവിടെയെങ്ങും അവരുണ്ടാകില്ല .
ആ സർക്കാർ ആശുപത്രി ഇല്ലേ. അവിടെ നോക്കിയോ മോള്
അവിടേക്കൂടെ ഒന്ന് നോക്കണം, മാഷേ
എനിക്ക് അവൾക്ക് വേണ്ടി ചെയ്യാൻ പറയുന്നതൊക്കെ ചെയ്യണം.
മോളെ, ഒന്നാം വളവിലാ ആശുപത്രി
മോള് നടന്നോ, ഞാൻ വന്നോളാം.


ഇതിപ്പോ എവിടാണ് ആ സർക്കാർ ആശുപത്രി.
ഒന്ന് നോക്കിയേ വല്യപ്പാ..
ഇവിടെ ഈ സർക്കാർ ആശുപത്രി എവിടയാണ്
വല്ല പിടീം ണ്ടാ.
കൊച്ച് അങ്ങോട്ട് ആണാ.
ദോ ആ കാണുന്ന റോസ് കെട്ടിടം അതാണ് കൊച്ച് തിരക്കിയ സർക്കാരിന്റെ കിതടാപ്പ്.
അവിടെ ഒന്നും ഇല്ല.


ഫോണും കൊണ്ട് കൊറേ പെണ്ണുങ്ങള് തെക്ക് വടക്ക് നടക്കും.
ആ ഡാക്ടർ ചെർക്കനെ ഇവിടുന്ന് മാറ്റി പുതിയ സാർ വന്നിട്ടില്ല
മരുന്ന് ഒക്കെ ആ പെട്ടിക്കടേന്ന് വാങ്ങിക്കണം.
കൊച്ചിന്റെ കാശ് ഉണ്ടാ
എന്ന വേറെ പെരയ്ക്ക് പൊയ്ക്കോ
നല്ല ഡാക്‌ടർ ഉള്ള പെര.
കൊറച്ച് മുന്നേ അവിടെ ഒരു കൊച്ച് മരിച്ച്.8 വയസ്സ്. പെറ്റിക്കോട്ട് ഇട്ട മിടുക്കി കൊച്ച്. മൂക്കീന്ന് ചോര വരുന്ന അസുകാരുന്നു.
പേപ്പർ ശെരിയാക്കി പക്ഷേ മരുന്ന് കിട്ടീലന്ന് പറയുന്ന കേട്ടു.
നോക്കണേ ആ കൊച്ചിന്റെ തന്ത നിലവിളിച്ച് നടപ്പോണ്ട് അവിടെ.
മോളെ……


ആ.. മാഷ് എത്തിയോ…?
കണ്ടില്ലേ അവരെ….
അതിന് മുന്നേ അവള് പോയെന്ന്. ദേ ഈ വല്യപ്പൻ പറയുന്നു.
അങ്ങനെ പോവാൻ പറ്റോ അവൾക്ക്
മാഷേ.. ഞാൻ കുറച്ച് മുന്നേ വരണമായിരുന്നു..
ഞാൻ വന്നപ്പോഴേക്കും അവള്…
മോളെ…
നിന്നെ പോലെ തന്നെയാണ് അവളും.
കിലുക്കാം പെട്ടി.
പക്ഷേ നീ പടിയിറങ്ങി പോയപ്പോ ആ 4 വയസ്സ് കാരി നീ വരുന്നതും നോക്കി ഒരുപാടൊക്കെ നിന്ന് കാണില്ലേ..
നിനക്ക് കാണണ്ടേ അവളെ….


വേണ്ട…
ഞാൻ എവിടെയൊക്കെയോ തോറ്റു പോയല്ലേ .
ഇല്ല മോളെ പക്ഷേ നീ ആരെയൊക്കെയോ മറന്ന് പോയി.
നീ അന്യനാട്ടിൽ ചെന്ന് അവിടം നന്നാക്കുന്ന തിരക്കില് നിന്നപ്പോൾ ഇവിടെ നിന്റെ നാട് നശിച്ചോണ്ട് ഇരിക്കുന്ന കാര്യം നീയങ്ങു മറന്ന് പോയി.
ശെരിയാണ്…. ഞാൻ മറന്ന് പോയി….
ട്രാൻസ്ഫർ മേടിക്ക്..
ഇവിടെ നിനക്ക് ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട്.
ഇപ്പൊ നിനക്കുണ്ടായ ഒരു നോവുണ്ട്. അവനവനു നോവുമ്പോൾ മാത്രം പ്രകടമാകുന്ന ഒരു വികാരത്തിൽ നിന്നും ഉൾതിരിയുന്നത്.
ഇവിടുന്ന് നിനക്ക് വേണ്ടി നീ ഓരോന്ന് ചെയ്ത് തുടങ്ങും
ഞങ്ങളൊക്കെ ഉണ്ട്….
ചെല്ല്…ഒന്ന് കണ്ടിട്ട് വാ.


അജ്ഞതയുടെ ഈ ഏഴാം വളവിൽ ഇനിയാരും നശിച്ച് വീഴരുത്..
ഒരു കുഞ്ഞും മരുന്ന് കിട്ടാതെ മരിച്ച് പോകരുത്
കിടക്കാനും കഴിക്കാനും അവകാശപ്പെട്ടത് അവർക്ക് നേടി കൊടുക്കണം..
ബാല്യങ്ങൾ വേട്ടമൃഗങ്ങളാകരുത്.
ഒരു പെണ്ണിനും ഒരാളും വില പറയരുത്
ഉത്തരവാദിത്വം…
ജനിച്ച നാടിനോടുള്ള ഉത്തരവാദിത്വം അതാണ് നീ മറന്ന് പോയത്.. .
അതുകൊണ്ടാണ് നിനക്ക് ഇവിടെ വരേണ്ടി വന്നതും…നിന്റെ കണ്ണുകളിൽ നിസ്സഹായതയുടെ വിത്തുകൾ മുളച്ച് പൊങ്ങിയതും….
🙃😊

By ivayana