ജീവൻ വെടിഞ്ഞാൽ
അതു ശവം .
പിന്നെ വേണംശവമഞ്ചം.
ജീവനുണ്ടെങ്കിലും
ചില നേരം ശവം.
ശവത്തിൽ
കുത്തരുതെന്ന് ചിലർ.
ശവംതീനികൾ
എന്നുമറ്റു ചിലർ.
പുച്ഛിച്ചു ചൊല്ലുന്നതും
ശവം .
പിന്നെന്തിനു
ശൈശവത്തിൽ
ശവം ചേർത്തു…?
ആസനത്തിനു ശാന്തി
ശവാസനമൊ…?
ദാഹമെങ്ങനെ
ശവദാഹമായിടും…?
നിത്യകല്യാണിയെ
ശവം നാറിപൂവെന്നു
ചൊല്ലുന്നോ…?
വേണ്ട ഇനി നമുക്ക്
‘ശവം’ എന്ന നാമം …..!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *