🌹 മലകൾ പുഴകൾ🌹
രചന : ബേബി മാത്യു അടിമാലി✍ മലകൾതൻ തോരാത്ത കണ്ണീരിനാൽപുഴകൾ വളർന്നു വലിയവരായ്മലയോടു വിടചൊല്ലി പുഴകൾപോയീഅതുമലരണിക്കാടുകൾ കണ്ടുതേങ്ങികടലിനെത്തേടിയൊഴുകുന്ന പുഴയുടെകരയിലൊരായിരം കരിയിലകൾനീന്തി തളർന്നവർ യാത്രനിർത്തിവേരുകളിൽചാഞ്ഞു വെയിലുകാഞ്ഞുനിശ്വാസമൂതി കിതപ്പകറ്റീയവർആശ്വാസമോടെ കുളിരുമാറ്റിപിന്നെയുമൊഴുകിയാ പുഴതനിയേകടലിന്റെ മാറിലായ് ചേർന്നലിയാൻആയിരം തിരമാല കൈകളാലേപുഴകളെ വാരീപ്പുണർന്നുകടൽഇതുകണ്ടു ദാഹിച്ചു കേഴുന്നിതാവറ്റിവരണ്ടൊരീ തരിശു ഭൂമിധരണിയും…
