രചന : കെ.ആർ.സുരേന്ദ്രൻ✍ തെരുവോരത്തൊരുപേരാൽ താമസിക്കുന്നു.തെരുവോരത്തെപേരാലിന് പേരില്ല.തെരുവോരത്തെപേരാലിന് നാടുമില്ല.തെരുവോരത്തെപേരാലിന്ഉറച്ച ഉടലാണ്.ഒരുപാടൊരുപാട്കൈകളാണ്.ഒരുപാടൊരുപാട്വിരലുകളാണ്.തെരുവോരത്തെപേരാൽകാക്കത്തൊള്ളായിരംഇലകളെ പ്രസവിക്കുന്നു.തെരുവോരത്തെപേരാലിന്മാനം മുട്ടുന്നപൊക്കമാണ്.ഇലകൾ സദാസാന്ത്വനമന്ത്രങ്ങളുരുവിട്ട്നാട്ടാർക്ക്കുളിര് പകരുന്നു.ഇലകൾ വാചാലരാണ്.കാലാകാലങ്ങളിൽപേരാൽഇലകളെ പ്രസവിക്കുന്നു.കാലാകാലങ്ങളിൽഇലകൾ ഒന്നൊന്നായിമരിച്ചുവീഴുന്നു.പേരാൽ പകരംഇലകളെ പ്രസവിക്കുന്നു,താലോലിക്കുന്നു.ഋതുഭേദങ്ങൾനാട്ടാർക്ക്കനിവിന്റെ മധുരക്കനികൾവിളമ്പുന്നു.തെരുവോരത്തെപേരാൽപക്ഷികൾക്ക് കൂട് പണിത്പാർപ്പിക്കുന്നു.പക്ഷികളുടെസംഗീതക്കച്ചേരി നടത്തുന്നു.തെരുവോരത്തെപേരാൽപഥികരെചേർത്ത് പിടിക്കുന്നു.വിയർപ്പൊപ്പുന്നു.വിശ്രമത്തിന്റെതണൽപ്പായ വിരിക്കുന്നു.തെരുവോരത്തെ പേരാലിന്നൂറിലേറെ പ്രായം.ഘടികാരത്തിൽസമയസൂചികൾഎത്ര വട്ടംപിന്നോട്ട് തിരിച്ചാലുംകാലത്തിന്റെ സൂചികകൾമുന്നോട്ട് തന്നെചലിക്കുന്നു,വിശ്രമമറിയാതെ.കാലംഒരു യാഗാശ്വമാണ്.കാലഭൈരവൻ…