ശിവൻ തലപ്പുലത്ത്*
അശാന്തമായ കാൽ പെരുക്കങ്ങളോടെ
ഇരുണ്ട ഇടവഴിയിലൂടെ
തേഞ്ഞരഞ്ഞു നീങ്ങുന്ന
വരണ്ട കാൽ പാദങ്ങൾ
ഇപ്പോഴും കാവൽ പുരകൾ
അശ്രദ്ധ മൗനത്തിന്റെ
ഈരടികൾക്ക് കാതോർത്ത്
പതിയുറക്കത്തിൽ
ഞെട്ടി യെഴുന്നേറ്റ്
പിൻ വിളിയെകാക്കുന്നുണ്ട്.

അശാന്തമായ കാൽ പെരുക്കങ്ങളോടെ
ഇരുണ്ട ഇടവഴിയിലൂടെ
തേഞ്ഞരഞ്ഞു നീങ്ങുന്ന
വരണ്ട കാൽ പാദങ്ങൾ
ഇപ്പോഴും കാവൽ പുരകൾ
അശ്രദ്ധ മൗനത്തിന്റെ
ഈരടികൾക്ക് കാതോർത്ത്
പതിയുറക്കത്തിൽ
ഞെട്ടി യെഴുന്നേറ്റ്
പിൻ വിളിയെകാക്കുന്നുണ്ട്.
