ഹരിഹരൻ*

ചിത്തത്തിലെനിക്കെന്നും
തോന്നീടും മറ്റുള്ളോർപോൽ
സുഖമായ് ജീവിക്കാനായ്
അധികം പണം വേണം.
ആയതിനായിപ്പല
മാർഗ്ഗങ്ങളന്വേഷിക്കേ
കാണുന്നുണ്ടനവധി
പരസ്യങ്ങൾ ആകർഷിക്കാൻ !
കോടികൾ സമ്മാനമായ്
നേടിക്കഴിഞ്ഞൂ പോലും
എക്കൗണ്ടിലെത്താനായി-
ട്ടോട്ടീപ്പി വേണം പോലും !
വീട്ടിലിരുന്നാൽ മതി
പണമേറെക്കൊണ്ടുത്തരാം,
ലൊക്കേഷൻ തെറ്റാതിപ്പോൾ
നല്കിയാൽ മതിയത്രേ !
അദ്ധ്വാനിക്കയേ വേണ്ട
രണ്ടാളെച്ചേർത്താൽ മതി
അവരടച്ചോളും പണം
ധനികനനായ് മാറും നിങ്ങൾ !
പഴയതാം സ്വർണ്ണം വീട്ടിൽ
എത്രയുണ്ടെന്നും ചോദ്യം
പുത്തൻ പുതുപുത്തൻ
ആക്കി നാം മാറ്റിത്തരാം !
നിധിയുണ്ട് ഞങ്ങൾക്കേറെ
സൂക്ഷിക്കാൻ ഇടമില്ല
ഭർത്താവറിയാതെ
നിങ്ങളെയേല്പിച്ചീടാം;
ആയതിൻ പണമായി
വളരെക്കുറച്ചേ വേണ്ടൂ
കോടികൾ വിലയുണ്ടേലും
ലക്ഷങ്ങൾ തന്നാൽ മതി !
ഈവിധം പലതുണ്ട്
വാഗ്ദാനങ്ങൾ നിത്യം
കരുതിയിരിക്കേണം നാം
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
മോഹനവാഗ്ദാനങ്ങളി-
ലകപ്പെട്ടു കുടുങ്ങാതെ
സൂക്ഷിച്ചു ചരിച്ചീടേണം
മുന്നോട്ട് കെണികൾ ഉണ്ടാം !
അമിതവേഗത്തിൽ നാം
പണക്കാരനാവാനായി
പരസ്യങ്ങളനവധി
കണ്ടേക്കാം
നഷ്ടം വരാം !
മനുഷ്യരായ് ജീവിക്കുവാൻ
അദ്ധ്വാനിക്കണം നന്നായ്
അദ്ധ്വാനഫലത്തിനേ
സന്തോഷം തരാനാകൂ.

By ivayana