ചന്തം നിറഞ്ഞു പൂത്തലഞ്ഞു നിന്നോരാ
മന്ദാരമങ്ങു തണുത്തു വിറച്ചങ്ങു
കോച്ചിപ്പിടിച്ചു കൊമ്പുകളൊരുക്കിയിട്ടു
മഴത്തുള്ളി ഇറ്റിക്കുന്നുഗദ്ഗദം പോലവെ .

ഉത്സേധ കോണം വിളങ്ങി കണ്ടോരോ
വൃക്ഷത്തലപ്പുകൾ വള്ളികൾ ഓലകൾ
അതിയായ ദുഖം പേറിയ പോലങ്ങനെ
അതി കഷ്ടമായി കീഴോട്ടു തൂങ്ങിയും

നെല്ലിപ്പലകയും കണ്ടു ക്ഷീണിച്ചോരോ
നല്ല കിണറും പുഷ്ടിച്ചു വന്നല്ലോ
ആകെ ചതുപ്പായി നിരാദര ഭൂമിയായ്
നീണ്ടു കിടന്നോരാ വയലിനുo യൗവ്വനം

ശബ്ദകോലാഹലകേൾവികൾ കണ്ടപ്പോ
ഓണത്തുമ്പികൾ പറന്നു ഭംഗികൾ കാട്ടിയും
പൊങ്ങിയും താണുo ഉമ്മവച്ചാ ഓളപ്പരപ്പിൽ
വട്ടങ്ങൾ നിർമ്മിച്ചു ഭംഗികൾ നോക്കിയും

മഴയതാഹ്ലാദം ഭൂമിതൻ അവകാശി
വർഗ്ഗങ്ങളങ്ങനെ ആടിത്തിമിർത്തും
ഇടിവെട്ടു വേണ്ട മഴയതുമാത്രം മതിയെന്നു
വെറുതെ ചൊല്ലിപ്പറഞ്ഞു പൈതങ്ങളും

പുല്ലാഞ്ഞിമൂർഖനും തന്നുടെ ഇരതേടി
പുല്ലിന്നിടയിൽ പുളഞ്ഞങ്ങു തലപൊക്കി
അയ്യോകഷ്ടംഞണ്ടുംഞവണിയുംഇനിയാരു

പിടിക്കുമെന്നുപറഞ്ഞുപൈതങ്ങൾ

മഴയുടെ ആരവം തുടരവെ ഭീതിയാൽ
മനമുരുകി പ്രാർത്ഥിക്കും പാവം മനുഷ്യരും
ഓരോരോ അവസ്ഥക്കും പ്രതി അവസ്ഥ
യെന്നുള്ള സത്യം ഓർമ്മിപ്പിക്കും കാഴ്ചയും

…..പ്രകാശ് പോളശ്ശേരി.
ഉത്സേതകോണം – നന്നായി വളർന്ന അവസ്ഥ
പുല്ലാഞ്ഞിമൂർഖൻ – വിഷമുള്ള ഒരു പാമ്പ്.

By ivayana