ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️

ശിലാതരഹൃദയം സ്ഥാപിക്കയാലോ
ശിലാതരഹൃദയം പൂജിക്കയാലോ
ശിലയിലെ ശിലയാം ദേവൻ നീയ്യ്
ഉരിയാടുവാൻ എളുതാതെയായത്?
സൂക്ഷ്മാതി സൂക്ഷ്മമാം നാദതരംഗകം
ഇതളോരോന്നായി വിരിയുന്ന നേരം
പ്രാണസുഗന്ധം പരിസരമാകവെ
പറിച്ചെടുത്തൊരു ശിലഹൃദയം നീ
അണിയണിയായി കൊരുത്തൊരീ മാല്യം
പിടയുകയാണീ,ദേവഗളത്തിൽ ഹാ!
പുജകനറിയുന്നില്ലിഹ പൂവിലെ
പ്രണവ ,പരാഗസുഗന്ധങ്ങളെയും
പോയിമറയുക പൂജകനേ നീ
പൂവുകളേയിനി വെറുതേ വിടുക!

By ivayana