രചന : അനിയൻ പുലികേർഴ്‌✍

അത്തമാണിന്നെന്നറിഞ്ഞപ്പോൾ
പൂക്കളം തീർക്കുന്നു മനസ്സിലിന്നും
തിരികെ വരാതുള്ള ബാല്യത്തിന്റെ
നിറമുള്ള ഓർമകളെ ത്രയെത്ര
ആ മധുര വസന്ത കാലങ്ങളിനി
വരികയില്ലെന്നൊരു സങ്കടവും
നാട്ടുവഴികളിൽ നാട്ടിടവഴികളിൽ
മുക്കുറ്റിപ്പൂ പോലെ വിസ്മയങ്ങൾ
കുന്നിൻ പുറത്തുണ്ട് കാത്തിടുന്നു
ഒട്ടേറെ പൂവിൻ വർണ്ണക്കൂട്ടങ്ങൾ
ഒത്തൊരു മിച്ചു മൽ സരി ച്ചീടും
സൗഹൃദപ്പൂവുകൾ വാടി ടാതെ
മൊട്ടിട്ടീടു അനുരാഗ പൂവ്വുകൾ
കോർത്തിടും വീണ്ടും പുഷ്പിക്കും
വീട്ടുമുറ്റ മത് വർണ്ണ പ്രപഞ്ചത്താൽ
എത്രയോ മനോഹരരമാക്കിമാറ്റും
ഇനി വരില്ലെന്നത് എൻ പ്രശ്നമല്ല
പുതു തലമുറക്കതു നഷ്ടമായി
കച്ചവട താല്പര്യമവിടേക്കുമെത്തി
അത്തരം പൂക്കള മെത്ര കാലം
കാണാൻ കഴിയട്ടെ പൂക്കളെപ്പോൽ
സുന്ദരമാകട്ടെ ചിന്തകളൊക്കെയും.

അനിയൻ പുലികേർഴ്‌

By ivayana